ഐസിസി റാങ്കിംഗില്‍ മികച്ച നേട്ടവുമായി ഇന്ത്യന്‍ താരങ്ങള്‍ ; കുൽദീപിനു സ്വപ്ന നേട്ടം

31

ഐസിസി റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുതിപ്പ്. പരമ്ബരയിലെ അവസാന മത്സരം മാത്രം കളിച്ച യുവ സ്പിന്നര്‍ കുല്‍ദീപ്‌യാദവാണ്‌ സ്വപ്ന നേട്ടത്തിലെത്തിയിരിക്കുന്നത്. ബോളര്‍മാരുടെ റാങ്കിംഗില്‍ ഒരു സ്ഥാനം മുന്നിലേക്ക് കയറിയ കുല്‍ദീപ് രണ്ടാം സ്ഥാനത്തെത്തി. മൂന്നാം ടി20 യിലെ രണ്ട് വിക്കറ്റ് പ്രകടനമാണ്‌ കുല്‍ദീപിന് റാങ്കിംഗില്‍ മുന്നേറാന്‍ കരുത്തായത്. കുല്‍ദീപിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ബോളര്‍മാരില്‍ ഒന്നാമത്

ക്രുനാല്‍ പാണ്ട്യയും പുതിയ റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. മൂന്ന് മത്സര ടി20 പരമ്ബരയിലെ പ്രകടനത്തിന്റെ ബലത്തില്‍ 39 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ക്രുനാല്‍ പാണ്ട്യ, നിലവില്‍ ബോളര്‍മാരില്‍ 58-ം സ്ഥാനത്താണ്. ബാറ്റിംഗിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് കോളടിച്ചിട്ടുണ്ട്. പരമ്ബരയില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മ്മ, മൂന്ന് സ്ഥാനങ്ങള്‍ മുന്നിലേക്ക് കയറി ഏഴാമതെത്തിയപ്പോള്‍, ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ശിഖാര്‍ ധവാന്‍ 11-ം സ്ഥാനത്തായി.