ജീവകാരുണ്യ പ്രവർത്തനത്തിലും മുകേഷ് അംബാനി തന്നെ മുന്നിൽ; മലയാളികളില്‍ യൂസഫലി

21

ജീവകാരുണ്യത്തിന്റെ കാര്യത്തിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി തന്നെയാണ് മുന്നില്‍. 2017 ഒക്ടോബര്‍ മുതല്‍ 2018 സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ 437 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്.

വിദ്യാഭ്യാസ മേഖലയിലാണ് അദ്ദേഹം ഇതില്‍ നല്ലൊരു പങ്കും ചെലവഴിച്ചത്.മലയാളികളില്‍ ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കാരില്‍ അഞ്ചാം സ്ഥാനത്താണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം 70 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്.ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (27 കോടി രൂപ), ആര്‍.പി. ഗ്രൂപ്പ് മേധാവി രവി പിള്ള (24 കോടി രൂപ), ശോഭ ഗ്രൂപ്പ് മേധാവി പി.എന്‍.സി. മേനോന്‍ (19 കോടി രൂപ), കല്യാണ്‍ ജൂവലേഴ്‌സ് മേധാവി ടി.എസ്. കല്യാണരാമന്‍ (13 കോടി രൂപ), ജെംസ് എജ്യൂക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (10 കോടി രൂപ) എന്നിവരാണ് യൂസഫലിക്കു പുറമെ പട്ടികയില്‍ ഇടം നേടിയ മലയാളികള്‍.