ഫൈനലിൽ അടിപതറി ഇന്ത്യ. അണ്ടർ 19 ലോകകപ്പ് കിരീടം ഓസ്ട്രേലിയക്ക്. ഇന്ത്യയെ 79 റൺസിനു തകർത്താണ് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയത്. 254 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഒരിക്കൽ പോലും ഓസ്ട്രേലിയക്ക് ഭീഷണിയാവാൻ കഴിഞ്ഞില്ല. മൂന്നാം ഓവറിൽ തന്നെ അർഷിൻ കുൽക്കർണി 3 റൺസ് മാത്രം നേടി മടങ്ങി. ആദ്യ 10 ഓവറിൽ വെറും 28 റൺസാണ് ഇന്ത്യ നേടിയത്. ഓസീസ് ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ വീണ്ടും സമ്മർദ്ദത്തിലാക്കി പൊരുതിനിന്ന ആദർശ് സിംഗും ഏറെ വൈകാതെ പുറത്തായി. രാജ് ലിംബാനിയും (0) വേഗം മടങ്ങിയതോടെ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിലേക്ക് തകർന്നടിഞ്ഞു.
ഫൈനലിൽ അടിപതറി ഇന്ത്യ; വമ്പൻ വിജയത്തോടെ അണ്ടർ 19 ലോകകപ്പ് കിരീടം ഓസ്ട്രേലിയക്ക്
RELATED ARTICLES