അഫ്ഗാൻ ബംഗ്ലാ ടെസ്റ്റ്‌ : ബംഗ്ലാദേശിനെ വീഴ്ത്തി അഫ്ഗാന് ചരിത്ര ജയം: റാഷിദിന് നാലുവിക്കറ്റ്

183

ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ അത്ഭുതവിജയവുമായി അഫ്ഗാനിസ്ഥാന്‍. തങ്ങളുടെ മൂന്നാമത്തെ മാത്രം ടെസ്റ്റ് മത്സരം കളിക്കാനിറങ്ങിയ അഫ്ഗാന്‍ രണ്ടാമത്തെ വിജയമാണ് കുറിച്ചത്. നേരത്തെ അയര്‍ലന്‍ഡിനെതിരെയായിരുന്നു വിജയമെങ്കില്‍ ഇത്തവണ ബംഗ്ലാദേശിനെ അവരുടെ നാട്ടില്‍ചെന്ന് തോല്‍പ്പിക്കാന്‍ അഫ്ഗാനിസ്ഥാന് കഴിഞ്ഞു. രണ്ടിന്നിങ്‌സിലും ഗംഭീര ബൗളിങ് പ്രകടനം നടത്തിയ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ ആണ് വിജയശില്‍പി.