ഇന്ത്യന്‍ സൈന്യം എട്ട് ലഷ്‌കര്‍ ഭീകരരെ പിടികൂടി:

197

എട്ട് ലഷ്‌കര്‍ ഭീകരരെ ഇന്ത്യന്‍ സൈന്യം പിടികൂടി. ഇവരുടെ പക്കല്‍ നിന്നും ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളും ഇതിനായി ഉപയോഗിച്ച കമ്പ്യൂട്ടറുകളും മറ്റ് വസ്തുക്കളും പോലീസ് പിടികൂടി. ഗുജറാത്തിലെ റാന്‍ ഒഫ് കച്ചിലെ സര്‍ ക്രീക്കില്‍ ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സുരക്ഷാ സേന കണ്ടെത്തിയതിന് പിന്നാലെയാണ് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന് കരസേന ദക്ഷിണ കമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയത്. ദക്ഷിണ മേഖല കമാന്‍ഡ് ഇന്‍ ചീഫ് ലെഫ്. ജനറല്‍ എസ്.കെ. സെയ്‌നിയാണ് മുന്നറിയിപ്പ് നല്‍കിയത്. ലഷ്‌കറെ തയ്ബ ഭീകരര്‍ എത്തിയെന്ന വിവരത്തെത്തുടര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.