കുഞ്ഞുവാവയ്ക്ക് ഈ കുറുക്ക് ഒന്നു കൊടുത്തുനോക്കൂ: ബുദ്ധിക്കും വളർച്ചയ്ക്കും ഉണ്ടാകുന്ന മാറ്റം അത്ഭുതപ്പെടുത്തും !

254

നവജാത ശിശുവിന് ആറു മാസം വരെ മികച്ചത് മുലപ്പാല്‍ തന്നെയാണ്. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ ചേരുവകളും മുലപ്പാലിലുണ്ട്. കുഞ്ഞിന് വളര്‍ച്ചയും പ്രതിരോധ ശേഷിയുമെല്ലാം നല്‍കുന്ന ഒന്നാണിത്. ആറു മാസം കഴിഞ്ഞാല്‍ കുഞ്ഞിന് കുറുക്കു നല്‍കുന്നത് പതിവാണ്. കായപ്പൊടിയും റാഗിപ്പൊടിയുമെല്ലാമാണ് പൊതുവേയുള്ള നാട്ടുകുറുക്കുകള്‍. ഇതല്ലാതെ കുട്ടികള്‍ക്ക് ബേബി ഫുഡ് നല്‍കുന്നവരുമുണ്ട്. ഇതൊന്നുമല്ലാത്ത ആരോഗ്യകരമായ ഒരു കുറുക്ക് നമുക്കു തന്നെയുണ്ടാക്കാം.

ബ്രൗണ്‍ അരി, റാഗി, ഗോതമ്പ്, ബദാം, പിസ്ത, ചെറുപയര്‍, കടല, കടലപ്പരിപ്പ്, കപ്പലണ്ടി, കുരുമുളക്, അയമോദകം, ജീരകം, വേപ്പില, ഇഞ്ചി എന്നിവയാണ് ഈ പ്രത്യേക കുറുക്കുപൊടി തയ്യാറാക്കാന്‍ വേണ്ടത്. കപ്പലണ്ടി തൊലി കളഞ്ഞത്, ബ്രൗണ്‍ അരി,ചെറുപയര്‍,, കടലപ്പരിപ്പ്, കടല, ബദാം, പിസ്ത എന്നിവ 50 ഗ്രാം, വീതം, ഗോതമ്പ് 125 ഗ്രാം, റാഗി 500 ഗ്രാം എന്നിവയാണ് ഈ പ്രത്യേക കുറുക്കു പൊടി തയ്യാറാക്കാന്‍ വേണ്ടത്. ഇതിനു പുറമേ ജീരകം 15 ഗ്രാം, അയമോദകം 15 ഗ്രാം, കറിവേപ്പില എണ്ണ ചേര്‍ക്കാതെ വറുത്തത് ഒരു പിടി, കുരുമുളക് 1 ടീസ്പൂണ്‍, ഇഞ്ചി 1 കഷ്ണം, , , എന്നിവയും വേണം.

ഇവയെല്ലാം കൂടി ഉണക്കുക. വെയിലില്‍ വച്ചും ഉണക്കാം. നല്ല പോലെ ഉണക്കിപ്പൊടിച്ച് വായു കടക്കാത്ത ടിന്നില്‍ അടച്ചു വയ്ക്കാം. ഇതില്‍ നിന്നും ആവശ്യത്തിന് എടുത്ത് പാലിലോ അല്ലെങ്കില്‍ വെള്ളത്തിലോ പനംചക്കരയോ കല്‍ക്കണ്ടമോ ചേര്‍ത്തു കുറുക്കി നല്‍കാം. വെള്ളമാണ് നല്ലത്. പാലാണ് ഉപയോഗിയ്ക്കുന്നതെങ്കില്‍ ഇതിനിരട്ടി വെള്ളം കൂടി ചേര്‍ത്തു വേണം, കുറുക്കുണ്ടാക്കാന്‍. സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ ഈ കുറുക്ക് കുട്ടിയുടെ ശരീരത്തിന്റെ മാത്രമല്ല, തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഏറെ പ്രധാനമാണ്.