കൊവിഡ് വ്യാപനം രൂക്ഷം; എ.എഫ്.സി കപ്പ് റദ്ദാക്കി

18

കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ എ.എഫ്.സി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് റദ്ദാക്കി. മാര്‍ച്ചില്‍ അവസാനിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ്, കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 14ന് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ നടന്ന ഏഷ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയുടെ യോഗത്തില്‍ ടൂര്‍ണമെന്റ് റദ്ദാക്കിയതായി തീരുമാനിക്കുകയായിരുന്നു. അതേസമയം ഏഷ്യയിലെ പ്രധാന ഫുട്‌ബോള്‍ പോരാട്ടമായ എ എഫ് സി ചാമ്ബ്യന്‍സ് ലീഗും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.