HomeNewsShortരണ്ടര മാസത്തിനിടെ കോവിഡ് മരണങ്ങൾ അഞ്ച് ലക്ഷം; ഇതുവരെ 28,324,871 കോവിഡ് കേസുകൾ; മഹാമാരിക്കുമുന്നിൽ വിറങ്ങലിച്ച്...

രണ്ടര മാസത്തിനിടെ കോവിഡ് മരണങ്ങൾ അഞ്ച് ലക്ഷം; ഇതുവരെ 28,324,871 കോവിഡ് കേസുകൾ; മഹാമാരിക്കുമുന്നിൽ വിറങ്ങലിച്ച് ലോകം

ലോകമാകെ ഇതുവരെ 28,324,871 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി റിപ്പോർട്ട്. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഒന്‍പതേ കാല്‍ ലക്ഷം കടക്കുകയാണ്. 913,913 മരണമാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ടര മാസത്തിനിടെയാണ് അഞ്ച് ലക്ഷം പേര്‍ മരിച്ചത്. 20,339,764 പേര്‍ രോഗമുക്തി നേടിയതായിരും കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 6,588,163 കേസുകള്‍. രണ്ടു ലക്ഷത്തിനടുത്ത് മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. 196,328 മരണം. ഇന്ത്യയാണ് തൊട്ടു പിന്നില്‍. 4,559,725 കേസുകള്‍. 76,304 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ മുപ്പത്തി അയ്യായിരത്തിലധികം ആളുകള്‍ക്കും ബ്രസീലില്‍ നാല്‍പതിനായിരത്തിലധികം ആളുകള്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments