HomeNewsShortമൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കോവിഡ് വാക്സിന്‍ പരീക്ഷണവുമായി ചൈന; പരീക്ഷണത്തിന്റെ ആദ്യഘട്ടം നവംബറില്‍; അനുമതിയായി

മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കോവിഡ് വാക്സിന്‍ പരീക്ഷണവുമായി ചൈന; പരീക്ഷണത്തിന്റെ ആദ്യഘട്ടം നവംബറില്‍; അനുമതിയായി

മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കോവിഡ് വാക്സിന്‍ പരീക്ഷിക്കാനൊരുങ്ങി ചൈന. പരീക്ഷണത്തിന് അധികൃതര്‍ അനുമതി നല്‍കി. പരീക്ഷണത്തിന്റെ ആദ്യഘട്ടം നവംബറില്‍ തുടങ്ങും. ഇതിനായി 100 സന്നദ്ധസേവനകരെയും ഒരുക്കിയിട്ടുണ്ട്. മൂക്കില്‍ സ്പ്രേ ചെയ്യുന്ന തരത്തിലുള്ള വാക്‌സിന് ആദ്യമായാണ് ചൈന പരീക്ഷണാനുമതി നല്‍കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഹോങ്കോംഗ് യൂണിവേഴ്സിറ്റി, ഷിയാമെന്‍ യൂണിവേഴ്സിറ്റി, ബീജിംഗ് വാന്റെയ് ബയോളജിക്കല്‍ ഫാര്‍മസി എന്നിവര്‍ സഹകരിച്ചാണ് വാക്സിന്‍ വികസിപ്പിക്കുന്നത്. ശ്വാസകോശത്തെ ബോധിക്കുന്ന വൈറസുകള്‍ പടരുന്നത് തടയുമെന്നും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും ഹോങ്കോംഗ് യൂണിവേഴ്സിറ്റി മൈക്രോബയോളജിസ്റ്റ് യുവെന്‍ ക്വക് യുങ് പറഞ്ഞു. കോവിഡ് മാത്രമല്ല, എച്ച്‌1എന്‍1, എച്ച്‌3എന്‍3 പനികളെയും പ്രതിരോധിക്കാന്‍ വാക്സിന് സാധിക്കുമെന്നും മൂന്ന് ഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ അടുത്ത വര്‍ഷത്തോടെ മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments