HomeMake It Modernടീച്ചർ പഠിപ്പിച്ച പുതിയ പാഠം.....

ടീച്ചർ പഠിപ്പിച്ച പുതിയ പാഠം…..

ടീച്ചർ കുട്ടികൾക്ക്‌ പുതിയൊരു കളി പഠിപ്പിക്കുകയാണ്‌…

“നാളെ വരുമ്പോൾ എല്ലാവരും ഓരോ പ്ലാസ്റ്റിക്‌ ബാഗ്‌ കൊണ്ടുവരണം”

“ആ ബാഗിൽ നിങ്ങൾക്ക്‌ ആരോടൊക്കെ ദേഷ്യമുണ്ടോ അത്രയും ആളുകളുടെ പേരുകള് എഴുതിയ “ഉരുളക്കിഴങ്ങുകള്”‌ കൂടെ വെക്കണം.

എത്ര പേരോട്‌ ദേഷ്യമുണ്ടോ അത്രയും എണ്ണം ഉരുളക്കിഴങ്ങുകൾ…! “

കുട്ടികൾ ആകാംക്ഷയോടെ ടീച്ചറെ തന്നെ നോക്കിയിരുന്നു.

ടീച്ചർ തുടർന്നു.

“ആ ബാഗ്, വരുന്ന രണ്ടാഴ്ച്ചക്കാലം നിങ്ങൾ എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്കെ കൂടെ എടുക്കണം”.

കുട്ടികൾ പുതിയ കളി അംഗീകരിച്ചു.

കുഞ്ഞുമനസ്സിൽ ദേഷ്യം തോന്നിയവരുടെ എണ്ണമനുസരിച്ച്‌ കിഴങ്ങുകൾ ഇട്ട ബേഗുമായി രണ്ടാഴ്ച്ച ചിലവഴിച്ചു.

ടീച്ചർ നിശ്ചയിച്ച ദിവസമെത്തി.

“എന്തായിരുന്നു കുട്ടികളേ… ദേഷ്യക്കാരുടെ പേരെഴുതിയ കിഴങ്ങുകളുമായി നടന്നതിന്റെ അനുഭവങ്ങൾ… ?  ” ടീച്ചർ ചോദിച്ചു.

ഓരോരുത്തരും അവരവർക്ക്‌ ഉണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചു.
കൂടുതൽ ആളുകളോട്‌ ദേഷ്യമുണ്ടായതിനാൽ കുറേയേറെ കിഴങ്ങുകൾ കരുതിയവർക്ക്‌ യാത്രകളിൽ ബാഗിന്റെ ഭാരം അസഹനീയമായിത്തോന്നി,
വളരെ ബുദ്ധിമുട്ടി. ദിവസങ്ങൾ കൊണ്ട്‌ തന്നെ ചീഞ്ഞുതുടങ്ങിയ കിഴങ്ങുകൾ വൃത്തികെട്ട ദുർഗന്ധം പരത്തിയതിനാൽ പ്രയാസപ്പെട്ടു. എല്ലാവരും ഒരേ സ്വരത്തിൽ പരാതിപ്പെട്ടു.

ബാഗിൽ നിന്നുള്ള ബുദ്ധിമുട്ടും പ്രയാസവും കാരണം ദൈനംദിന ജീവിതം തന്നെ ദുസ്സഹമായ രണ്ടാഴ്ച്ചക്കാലത്തെ കഥ പറഞ്ഞു തീർന്നു.

ടീച്ചർ പറഞ്ഞു: ” മക്കളേ, ആളുകളോടുള്ള വെറുപ്പ്‌ നമ്മുടെ മനസ്സുകളിൽ സൂക്ഷിക്കുമ്പോൾ സംഭവിക്കുന്നതും ഇത്‌ തന്നെയാണ്‌. അത്‌ നിങ്ങൾ എവിടേക്ക്‌ പോകുമ്പോഴും നിങ്ങളുടെ കൂടെ പോരുന്നു, മനസ്സിനേറെ ഭാരമുണ്ടാക്കുന്നു. ദിവസം കൂടുന്തോറും ദേഷ്യം മനസ്സിലിരുന്ന് കെട്ട്‌ ഹൃദയത്തെ ദുർഗ്ഗന്ധപൂരിതമാക്കുന്നു. വെറും രണ്ടാഴ്ച്ചത്തേക്ക്‌ ചീഞ്ഞ ഉരുളക്കിഴങ്ങിനെ നിങ്ങൾക്ക്‌ കൂടെക്കൊണ്ടു നടന്ന് സഹിക്കാൻ നിങ്ങൾക്ക്‌ കഴിയുന്നില്ലെങ്കിൽ ജീവിതകാലം മുഴുക്കെ ചീഞ്ഞുനാറുന്ന ഹൃദയവുമായി എങ്ങനെ ജീവിക്കാൻ കഴിയും….?

അതുകൊണ്ട് മറ്റുള്ളവരോടുള്ള വെറുപ്പ്‌ മനസ്സിൽ സൂക്ഷിക്കരുത്‌….

“ഇരുട്ടിനെ ഇരുട്ടിനെകൊണ്ട് നേരിടാനാവില്ല. പ്രകാശംകൊണ്ടു മാത്രമേ ഇരുട്ടിനെ നേരിടാൻ കഴിയൂ.”

അതുപോലെ തന്നെ വെറുപ്പിനെ വെറുപ്പുകൊണ്ട്‌ ഇല്ലായ്മ ചെയ്യാനാവില്ല. സ്നേഹം കൊണ്ടുമാത്രമേ വെറുപ്പിനെ ഇല്ലായ്മചെയ്യാൻ കഴിയൂ…

അതുകൊണ്ട് നിങ്ങൾ ആരെയും വെറുക്കരുത്. എല്ലാവരെയും സ്നേഹിക്കുക. എല്ലാവരോടും  പുഞ്ചിരിക്കുക. എങ്കിൽ ഭാവിയിൽ പരാജയം എന്തെന്ന് നിങ്ങൾ അറിയുകയില്ല. നിങ്ങൾക്ക് നല്ലതുവരട്ടെ….

സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ എന്ത് ചെയണം ?

സിമ്പിൾ ….

1. മറ്റുള്ളവർ നമ്മളെ കുറിച്ചെന്തു ചിന്തിക്കുന്നുവെന്നു നമ്മൾ ചിന്തിക്കാതിരിക്കുക

2. നേരിട്ട് ബാധിക്കാത്ത ഒരു വിഷയത്തിലും ഇടപെടാതിരിക്കുക …

3. ഇഷ്ട്ടമില്ലാത്തത  ആളുകളെ കുറിച്ച് ഓർക്കാതിരിക്കുക

4. ഈ ലോകം ഞാൻ ഇല്ലെങ്കിലും ഉണ്ടെങ്കിലും  ഇങ്ങനെ തന്നെ മുൻപോട്ടു പോകും എന്ന് തിരിച്ചറിയുക .

5. പ്രീയമുള്ളവരുടെ ഇഷ്ട്ടങ്ങൾ കണ്ടു പിടിക്കുക .. കുറ്റങ്ങളുടെ പുറകെ പോകാതിരിക്കുക

6.ക്ഷെമിക്കാൻ ശ്രമിക്കുക

7. ഒരു നാൾ ഇവിടം വിട്ടു പോകേണ്ടിയവരാണ് ഓരോരുത്തരം എന്ന് ഇടയ്ക്കിടെ ഓർക്കുക ..അപ്പോൾ ചുറ്റുമുള്ളതിനെ സ്നേഹിക്കാൻ തോന്നും..

8. കുഞ്ഞു കുട്ടികളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക.

9. ചിരിക്കാൻ കിട്ടുന്ന അവസരവും കരയാൻ കിട്ടുന്ന അവസരവും ഭാഗ്യമെന്നു തിരിച്ചറിയുക

ഒരു കുഞ്ഞു കരച്ചിലിനും വലിയ മൌനത്തിനുമിടയിലുള്ള ഒരു പോരാട്ടമാണ് ജീവിതം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments