HomeWorld Newsസംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക്; പശ്ചിമേഷ്യ പുകയുന്നു

സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക്; പശ്ചിമേഷ്യ പുകയുന്നു

പശ്ചിമേഷ്യയിലെ പ്രധാന രാജ്യങ്ങളായ ഫലസ്തീൻ, ഇറാൻ, ഇറാഖ്, സിറിയ, യമൻ എന്നീ രാജ്യങ്ങളെ നേരിട്ടും ഈജിപ്ത്, ജോര്‍ഡൻ തുടങ്ങിയ രാജ്യങ്ങളെ പരോക്ഷമായും സംഘര്‍ഷം ബാധിച്ചു. മൂന്നര മാസം പിന്നിട്ട ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിനുപിന്നാലെ പശ്ചിമേഷ്യയില്‍ രൂപപ്പെട്ട സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുമ്ബോള്‍, ചെങ്കടലില്‍ ഹൂതികളും അമേരിക്കൻ നാവിക സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാവുകയാണ്. ചെങ്കടലില്‍ ഹൂതികളെ തുരത്താൻ കൂടുതല്‍ ശക്തമായ ഓപറേഷന് ഒരുങ്ങുകയാണ് അമേരിക്ക. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം ലബനാനിലും ആക്രമണം നടത്തുന്നുണ്ട്. മറുവശത്ത്, ജനുവരി മൂന്നിനുണ്ടായ ഭീകരാക്രമണത്തിന്റെ പ്രതികരണമെന്നോണം ഇറാനും അയല്‍രാജ്യങ്ങള്‍ക്കുനേരെ രണ്ടുദിവസമായി കനത്ത ആക്രമണം അഴിച്ചുവിട്ടു. ഇറാഖിലെ ഇസ്രായേല്‍ ചാര സംഘടനയായ മൊസാദിന്റെ ആസ്ഥാനത്തിനുനേരെയും സിറിയയില്‍ ഐ.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയും വ്യോമാക്രമണം നടത്തിയതിനുപിന്നാലെ ബുധനാഴ്ച പാകിസ്‍താനിലേക്കും ഇറാൻ മിസൈല്‍ പായിച്ചു. മേഖലയിലെ ബലൂച് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇറാന്റെ വാദം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments