HomeMake It Modernപഠിക്കാനുണ്ട് വേഴാമ്പലിൽ നിന്നു പോലും !

പഠിക്കാനുണ്ട് വേഴാമ്പലിൽ നിന്നു പോലും !

പലർക്കും അറിയാത്ത ഒരു വലിയ സത്യം…..അപ്രതീക്ഷിതമായൊരു ചോദ്യം…..എന്തു കൊണ്ടാണ് വേഴാമ്പലിനെ നമ്മുടെ സംസ്ഥാനപക്ഷിയായി തിരഞ്ഞെടുത്തിരിക്കുന്നത്..??..പല ഉത്തരങ്ങളും പറഞ്ഞു..മഴ കാത്തിരിക്കുന്നതുകൊണ്ട്,,വംശനാശം സംഭവിക്കുന്നതു കൊണ്ട്,,,,അങ്ങനെ പലതും..എല്ലാം കേട്ടതിനു ശേഷം ചോദ്യകർത്താവ് പറഞ്ഞു തുടങ്ങി..നമ്മൾ കേരളീയർ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നവരാണ്…അതുപോലെ കുടുംബത്തിനു പ്രാധാന്യം നൽകുന്നതു കൊണ്ടാണ് വേഴാമ്പലിന് ആ പദവി കിട്ടിയതെന്നു പറഞ്ഞപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല..എന്നാൽ കാര്യങ്ങൾ വിശദീകരീച്ചപ്പോൾ ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന ലാഘവത്തോടെ ഞാൻ കേട്ടിരുന്നു്..ഒട്ടേറെ നൊമ്പരത്തോടെയും…….

സാധാരണ പക്ഷികളും മ്യഗങ്ങളും പോളിഗാമിയാണ്..അതായത് ഒരു പക്ഷിക്ക് ഒന്നിലേറെ ഇണകൾ…എന്നാൽ വേഴാമ്പലിൻെറ ജീവിതായുസ്സിൽ, അതിന് ഒരൊറ്റ ഇണ മാത്രമേയുള്ളൂ..വേഴാമ്പൽ ഇണ ചേർന്നശേഷം മരത്തിൽ പൊത്തുണ്ടാക്കിപെൺപക്ഷി അതിൽ മുട്ടയിടുന്നു..പെൺപക്ഷിയെ പൊത്തിലിരുത്തിആൺപക്ഷി തൻെറ ശരീരത്തിൽനിന്നുള്ള ഒരു ദ്രവം കൊണ്ട് പൊത്ത് അടയ്ക്കും..

കൊക്കിടാൻ വേണ്ടി ഒരു ദ്വാരം ഉണ്ടാക്കിയ ശേഷം ആൺപക്ഷി കാടായ കാടൊക്ക തേടിനടന്ന് ഭക്ഷണം കൊണ്ടുവന്ന് പെൺപക്ഷിക്ക് ആ ദ്വാരത്തിലൂടെ കൊടുക്കും..മുട്ട വിരിഞ്ഞ് കഴിയുമ്പോൾ കൊക്ക് വെളിയിലേക്കിട്ട് പെൺപക്ഷി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും..ഉടൻ തന്നെ ആൺപക്ഷി വന്ന് കൂട് കൊത്തിപ്പൊട്ടിക്കുകയും അമ്മയേയും മക്കളെയും സ്വതന്തരാക്കുകയും ചെയ്യും..ഒരുപക്ഷേ ഇരതേടിപോകുന്ന വഴിക്ക് അച്ഛൻ പക്ഷി മരീച്ചു പോയാൽ അമ്മക്കിളി യും കുഞ്ഞുങ്ങളും കൂട്ടിൽ കിടന്നു മരിക്കും…നിശബ്ദമായ ഒരു തേങ്ങലോടെ മാത്രമേ എനിക്കിത് കേട്ടിരിക്കാൻ കഴിഞ്ഞുള്ളൂ… മനസിൽ ഒരു നെരിപ്പോട് എരീയുന്ന പ്രതീതി..വഴിക്കണ്ണുമായി അച്ചനെ കാത്തിരിക്കുന്നഒരമ്മയും വിശന്ന് കരഞ്ഞ് തളർന്ന ആ കുഞ്ഞുങ്ങളും എൻെറ മനസിലുണ്ടാക്കിയ നീറ്റൽ പറഞ്ഞറിയിക്കാനാകില്ല..

കുഞ്ഞുങ്ങൾ സ്വന്തം വീടുകളിൽ പോലും സുരക്ഷിതമല്ലാത്ത ഈ ലോകത്ത് വേഴാമ്പൽ എത്ര ഉദാത്തമായിട്ടാണ് കുടുംബം എന്ന സങ്കൽപ്പം നമുക്ക് കാട്ടി തരുന്നത്..ഇവരുടെ സ്നേഹം നമ്മെ പഠിപ്പിക്കുന്നത് എത്രയോ വലിയ പാഠമാണ്..നാം നിസ്സാരമെന്നും ചെറുതെന്നും കരുതി ഒഴിവാക്കുന്ന പലതിലും പാഠങ്ങളുണ്ട്..ആരും ഒന്നൂം ചെറുതല്ല.അവയിലെ നന്മയേയും മൂല്യങ്ങളെയും തിരിച്ചറിഞ്ഞ് മാതൃകയാക്കുന്നതല്ലേ മാനവികത…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments