സ്വർണമെന്ന് പറഞ്ഞ് ചെമ്ബ് കിരീടം നല്‍കി ദൈവത്തേയും പറ്റിച്ചയാളാണ് ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയെന്നും മത്സരിക്കാൻ എത്തിയപ്പോഴേ അദ്ദേഹം തോറ്റുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ താമസിച്ചാലും സുരേഷ് ഗോപി ജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാള, ചാലക്കുടി എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ് പൊയുയോഗങ്ങളില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തൃശൂരില്‍ കരുവന്നൂർ പ്രശ്‌നം ഉയർത്തിയിട്ട് ഒരുകാര്യവുമില്ല. അവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഇപ്പോള്‍ പ്രവർത്തനം സാധാരണ നിലയിലായി. അതിന്റെ പേരിലാണ് ഇന്ത്യയാകെ പ്രചാരണം നടത്തുന്നത്. ഇ.ഡിക്ക് ഒപ്പം ഇപ്പോള്‍ ഇൻകം ടാക്സും വന്നു. അവരുടെ കൈയ്യില്‍ മോദിയുടെ വാളാണ്.കോണ്‍ഗ്രസ് 3,500 കോടി പിഴ അടയ്‌ക്കണമെന്നാണ് ഇൻകം ടാക്‌സ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏറ്റവും വലിയ സാമ്ബത്തിക കുറ്റം ചെയ്‌ത ബി.ജെ.പിക്ക് പിഴയില്ല. എം വി ഗോവിന്ദൻ പറഞ്ഞു.
‘മോദി തൃശൂരില്‍ താമസിച്ചാലുംസുരേഷ് ഗോപി ജയിക്കില്ല’; എം.വി. ഗോവിന്ദൻ
RELATED ARTICLES