HomeTech And gadgetsആധാര്‍ ഹെല്‍പ്‌ലൈന്‍ നമ്പർ വിവാദത്തില്‍ ഗൂഗിളിന്റെ പുതിയ വെളിപ്പെടുത്തൽ; കോഡിങ്ങിലെ ഗുരുതര പിഴവ്

ആധാര്‍ ഹെല്‍പ്‌ലൈന്‍ നമ്പർ വിവാദത്തില്‍ ഗൂഗിളിന്റെ പുതിയ വെളിപ്പെടുത്തൽ; കോഡിങ്ങിലെ ഗുരുതര പിഴവ്

ആധാര്‍ കാര്‍ഡ് അനുവദിക്കുന്ന തിരിച്ചറിയല്‍ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്ബര്‍ മൊബൈല്‍ ഫോണിലെ കോണ്‍ടാക്‌ട് പട്ടികയില്‍ പ്രത്യക്ഷപ്പെട്ടതില്‍ വീഴ്ച സമ്മതിച്ച്‌ ആഗോള സെര്‍ച്ച്‌ എന്‍ജിന്‍ സേവനദാതാക്കളായ ഗൂഗിള്‍ രംഗത്ത്. തങ്ങള്‍ക്ക് പറ്റിയ പിഴവാണിതെന്നും വീഴ്ചയ്ക്ക് ഖേദം പ്രകടിപ്പിക്കുന്നതായും ഗൂഗിള്‍ അറിയിച്ചു.

ഫോണുകളിലെ ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയറിലെ സാങ്കേതിക പ്രശ്നം കാരണമാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചത്. ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷന്റെ സെറ്റ്‌അ‌പ് സഹായത്തില്‍ ബുദ്ധിമുട്ടേറിയ ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ടതായി നല്‍കേണ്ട 112 എന്ന നമ്ബരിനു പകരം കോഡിംഗിലുണ്ടായ അശ്രദ്ധ കാരണം ആധാര്‍ സഹായ നമ്ബര്‍ കടന്നുകൂടുകയായിരുന്നു. ഇതിലൂടെ ഉപഭോക്താക്കള്‍ക്കുണ്ടായ ആശങ്കയിലും ബുദ്ധിമുട്ടിലും ഞങ്ങള്‍ക്ക് ഖേദമുണ്ട്. ഫോണുകളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് നമ്ബര്‍ സ്വയം മായ്ച്ചു കളയാവുന്നതേയുള്ളൂ – ഗൂഗിള്‍ വിശദീകരിച്ചു.

2014 മുതലാണ് രാജ്യത്തെ വിവിധ മൊബൈല്‍ ഫോണുകളില്‍ 18003001947 എന്ന ടോള്‍ഫ്രീ നമ്ബര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ആധാര്‍ സഹായ നമ്ബര്‍ സേവ് ചെയ്യണമെന്ന് തങ്ങള്‍ ഒരു ടെലികോം സേവനദാതാക്കളോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് യു.ഐ.ഡി.എ.ഐ ഇന്നലെ വ്യക്തമാക്കിയിരുന്നു. ആധാര്‍ നമ്ബരും മൊബൈല്‍ നമ്ബരും ബന്ധിപ്പിച്ചിട്ടുള്ളവരുടെ ഫോണിലാണ് നമ്ബര്‍ പ്രത്യക്ഷപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments