HomeNewsShortവണ്ണപ്പുറം കൊലപാതകം; കൊല്ലപ്പെട്ട കൃഷ്ണന്‍ തന്നെ ആരോ കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നതിന് തെളിവ്; കേസിൽ വഴിത്തിരിവ്

വണ്ണപ്പുറം കൊലപാതകം; കൊല്ലപ്പെട്ട കൃഷ്ണന്‍ തന്നെ ആരോ കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നതിന് തെളിവ്; കേസിൽ വഴിത്തിരിവ്

തൊടുപുഴ: കമ്പകക്കാനത്ത് കൊല്ലപ്പെട്ട കൃഷ്ണന്‍ ആരെയോ ഭയപ്പെട്ടിരുന്നതിന് തെളിവ്. വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിച്ചത് ഇതിനാലാണെന്ന് പൊലീസിന് മൊഴി ലഭിച്ചു. കൃഷ്ണന്റെ സുഹൃത്തുക്കളെയും ആഭിചാരക്രിയയ്ക്ക് എത്തിയവരെയും പൊലീസ് ചോദ്യം ചെയ്യും. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ(21), മകന്‍ അര്‍ജുന്‍ (18) എന്നിവരെയാണ് വീട്ടുവളപ്പില്‍ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ ഒരു കുഴിയില്‍നിന്നും കണ്ടെടുത്തത്.കൊലപാതകം നടന്ന വീട്ടിലും പരിസരത്തും വന്ന വാഹനങ്ങളും ഫോണ്‍കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ പ്രദേശത്തുള്ള സിസിടിവികളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. സംശയമുള്ള 15 പേരുടെ പട്ടിക തയാറാക്കിയാണു അന്വേഷണം. ഒന്നിലധികം പേരുള്ള സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് കരുതുന്നത്.

കസ്റ്റഡിയില്‍ ഉള്ള ഒരാള്‍ ഇരുമ്പ് പണിക്കാരനാണെന്നും സൂചനയുണ്ട്. ഇതില്‍ ഒരാള്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും സംശയിക്കുന്നു. നാല് മൃതദേഹങ്ങളിലും മാരകമായ മുറിവേറ്റ നിലയിലായിരുന്നു. വീടിന്റെ പരിസരങ്ങളില്‍ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിരുന്നു. ചുറ്റികകൊണ്ട് തലയ്ക്ക് അടിയേറ്റാണ് ഗൃഹനാഥനായ കൃഷ്ണന്‍ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. മരിച്ച നാല് പേരുടെയും ശരീരത്ത് കത്തിക്കൊണ്ട് ആഴത്തില്‍ കുത്തിയ പാടുകളും കണ്ടെത്തിയിരുന്നു. കൊലപാതക കാരണം വ്യക്തമായിട്ടില്ല. മോഷണമാണോ മന്ത്രവാദത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണോ എന്ന സംശയത്തിലാണു പൊലീസ്. കൃഷ്ണന്റെ വീട്ടില്‍നിന്ന് മുപ്പതു പവനിലധികം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും പൊലീസ് സംശയിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments