രണ്ടെണ്ണം അടിച്ചിട്ടുണ്ടോ ? ആരാധകന്റെ സംശയത്തിന് കിടിലൻ മറുപടി കൊടുത്ത് നടൻ ടൊവിനോ; കയ്യടിച്ച് സോഷ്യൽമീഡിയ

ടൊവിനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മറഡോണ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ്. മറ്റൊരു ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുകളില്‍ ആയതിനാല്‍ മറഡോണയുടെ പ്രോമോഷനുവേണ്ടി ഫേസ്ബുക്ക് ലൈവുമായി താരമെത്തി. താരത്തിന്റെ സംസാരം രസകമായി മുന്നോട്ടുപോകുന്നതിനിടെ ഒരു ആരാധകന്റെ ചോദ്യവും അതിന് ടൊവിനോ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മറഡോണയെക്കുറിച്ചും വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചും പരാജയപ്പെട്ട ചിത്രത്തെക്കുറിച്ചുമെല്ലാമുള്ള ആരാധകരുടെ ചോദ്യത്തിന് വളരെ മനോഹരമായാണ് ടൊവിനോ മറുപടി നല്‍കിയത്. തീവണ്ടിയിലെ ടോവിനോയെ കണ്ട് സിഗററ്റ് വലി ആരംഭിച്ചെന്ന് ഒരു ആരാധകന്‍ പറഞ്ഞപ്പോള്‍ താന്‍ റിയല്‍ ലൈഫില്‍ പുകവലിക്കാറില്ലെന്നും ഇത്തരം അനുകരണങ്ങള്‍ ശരിയല്ലെന്നുമായിരുന്നു മറുപടി. അപ്പോഴാണ് അപ്രതീക്ഷിതമായി ‘ബ്രോ രണ്ടെണ്ണം അടിച്ചിട്ടുണ്ടോ, നിങ്ങള്‍ നല്ല സ്‌റ്റെലായി സംസാരിക്കുന്നുണ്ടല്ലോ..’ എന്ന ആരാധകന്റെ ആ ചോദ്യം എത്തിയത്.

ആരാധകന്റെ അതിരുവിട്ട ഈ ചോദ്യത്തിന് ടൊവിനോ അപ്പോള്‍ തന്നെ മറുപടി നല്‍കി. ‘അല്ല സുഹൃത്തേ നിങ്ങളും നിങ്ങളുടെ വീട്ടിലുള്ളവരും രണ്ടെണ്ണം അടിച്ചാല്‍ മാത്രമേ സ്‌റ്റെലായി സംസാരിക്കാരുള്ളോ. ഞങ്ങള്‍ കുടുംബപരമായിട്ട് അടിക്കാതെ തന്നെ നന്നായി സംസാരിക്കുന്നവരാണ്.’ ടോവിനോയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.