ഉത്സവത്തിൽ എഴുന്നള്ളത്തിനിടെ ചക്ക കണ്ട ആന ചെയ്ത പ്രവർത്തിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. കേരളത്തിലെ ഏതോ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുണ്ടായ ഒരു സംഭവത്തിന്റെ വീഡിയോ പങ്കുവച്ചത് @Rash20101 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ്. ‘ചക്ക കണ്ടപ്പോള്‍ അവന് പ്രോട്ടോക്കോള്‍ മറന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആളുകള്‍ വഴിയുടെ ഇരുവശങ്ങളിലായി നില്ക്കുന്നു. ആനയ്ക്ക് ചുറ്റും നിരവധി ആളുകളുണ്ട്. നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്ത് മൂന്ന് പേര് ഇരിക്കുന്നതും വീഡിയോയില്‍ കാണാം. നടന്നു നീങ്ങുന്നതിനിടെ ആനയുടെ തുമ്പിക്കൈ ഒരു പ്ലാവിന്റെ സമീപത്ത് കൂടി പോകുന്നു. പെട്ടെന്ന് തന്നെ മണം കിട്ടിയ ആന അവിടെ നിന്ന് പ്ലാവിന്റെ മുകളിലേക്ക് തുമ്പിക്കൈ ഉയര്‍ത്തി പ്ലാവിലുണ്ടായിരുന്ന ഒരു ചക്ക പറച്ച് അതേ പടി വിഴുങ്ങുന്നു. വീഡിയോ കാണാം.
When he saw the jackfruit, he forgot all the protocols 😁😁 pic.twitter.com/gjNlvJTvhR
— Rash (@Rash28101) May 18, 2023