HomeNewsVideo-Newsപാകിസ്ഥാൻ ആരാധകൻ ഇന്ത്യൻ താരം ഷമിയുടെ തല്ലു കൊള്ളാതെ രക്ഷപെട്ടത് തലനാരിഴ വ്യത്യാസത്തിൽ ! ...

പാകിസ്ഥാൻ ആരാധകൻ ഇന്ത്യൻ താരം ഷമിയുടെ തല്ലു കൊള്ളാതെ രക്ഷപെട്ടത് തലനാരിഴ വ്യത്യാസത്തിൽ ! വീഡിയോ കാണാം

സത്യത്തിൽ ആ പാക് ആരാധകന് ഒരടിയുടെ കുറവുണ്ടായിരുന്നെന്ന് ഈ വീഡിയോ കാണുന്ന ആരും കരുതും. ഫൈനല്‍ മത്സരം കഴിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍ റൂമിലേക്ക് പോകുമ്ബോഴായിരുന്നു സംഭവം. ജയത്തിന് ശേഷം പാക്കിസ്ഥാന്‍ ടീമിനെ അഭിനന്ദിച്ച്‌ മടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെയുള്ള പാക്കിസ്ഥാന്‍ ആരാധകന്റെ സംസാരമാണ് ഷമിയെ ചൊടിപ്പിച്ചത്. എല്ലാം പൊട്ടിതകര്‍ന്നല്ലേ എന്നായിരുന്നു വിരാട് കോഹ്ലി കടന്നു പോയപ്പോഴുള്ള ചോദ്യം. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ കോഹ്ലി നടന്നു. പിന്നീട് ഷമിയും രോഹിത് ശര്‍മയും കടന്നു പോയപ്പോള്‍ ‘നിന്റെയൊക്കെ അച്ഛനാരാടാ’ എന്ന് ചോദിച്ചായിരുന്നു പരിഹാസം. രോഹിത് ഇത് കാര്യമാക്കാതെ നടന്നെങ്കിലും ഷമി രോഷത്തോടെ തിരിച്ചുവരികയായിരുന്നു.സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞെങ്കിലും ഷമിയുടെ കലിപ്പ് മാറിയില്ല. തൊട്ടു പുറകേ വന്ന ധോനി ഇടപ്പെട്ടത് കൊണ്ട് മാത്രമാണ് ആരാധകൻ തല്ലു കൊള്ളാതെ രക്ഷപെട്ടത്.

fb-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments