HomeNewsLatest Newsജനനേന്ദ്രിയം മുറിച്ച സംഭവം ; ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളി; പെണ്‍കുട്ടിയെ നുണപരിശോധനക്ക് വിധേയയാക്കും

ജനനേന്ദ്രിയം മുറിച്ച സംഭവം ; ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളി; പെണ്‍കുട്ടിയെ നുണപരിശോധനക്ക് വിധേയയാക്കും

ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാമെന്നും കോടതി പറഞ്ഞു. പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ബ്രെയിന്‍ മാപ്പിങ്ങിനും അനുമതി നല്‍കി. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ ഈ മാസം 22ന് ഹാജരാകാന്‍ കോടതി യുവതിക്ക് നിര്‍ദേശം നല്‍കി. പെൺകുട്ടിയെ പണം കൊടുത്ത്‌ സ്വാധീനിക്കാനും കേസ്‌ അട്ടിമറിക്കാനുമുള്ള ശ്രമം നടക്കുന്നതായി പോലീസും സംശയിക്കുന്നുണ്ട്‌.fb-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments