തൃശൂരിൽ യുഡിഎഫിന്റെ വോട്ടിംഗ് യന്ത്രത്തില്‍ ചിഹ്നത്തിന് വലിപ്പക്കുറവെന്ന്; പരാതിയുമായി കോണ്‍ഗ്രസ്

9

ഒല്ലൂരില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷിനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് വലിപ്പക്കുറവ് കണ്ടെത്തി. വോട്ടിംഗ് യന്ത്രത്തിന്റെ പരിശോധനയിലാണ് വലിപ്പവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐ കഴിഞ്ഞ തവണ ജയിച്ച മണ്ഡലം ഇക്കുറി കൈപ്പിടിയിലൊതുക്കാനാണ് യുഡിഎഫ് ശ്രമം. നടന്‍ സുരേഷ് ഗോപിയാണ് എന്‍ഡിഎയ്ക്ക് വേണ്ടി ജനവിധി തേടുന്നത്. സുരേഷ് ഗോപി കൂടി രംഗത്തെത്തിയതോടെ തൃശൂരില്‍ കടുത്ത ത്രികോണ മല്‍സരമാണ് നടക്കുന്നത്. സിപിഐ നേതാവ് രാരാജി മാത്യു തോമസാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.