HomeNewsLatest Newsമധുര രാജ തിയേറ്ററിനുള്ളില്‍ നിന്ന് പകര്‍ത്താന്‍ ശ്രമിച്ച പതിനാലുകാരന്‍ പിടിയില്‍; സംഭവം മലപ്പുറത്ത്

മധുര രാജ തിയേറ്ററിനുള്ളില്‍ നിന്ന് പകര്‍ത്താന്‍ ശ്രമിച്ച പതിനാലുകാരന്‍ പിടിയില്‍; സംഭവം മലപ്പുറത്ത്

തിയേറ്ററുകളില്‍ നിന്ന് സിനിമയിലെ പ്രധാനപെട്ട രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച്‌ സോഷ്യല്‍ മീഡിയയിലും,വാട്സ്‌ആപ് സ്റ്റാറ്റസ് വഴി പ്രചരിപ്പിക്കുന്നത് ഇപ്പോള്‍ നിത്യ സംഭവങ്ങളാണ്.അത്തരത്തിൽ മമ്മൂട്ടി ചിത്രമായ മധുര രാജ തിയേറ്ററിനുള്ളില്‍ നിന്ന് പകര്‍ത്താന്‍ ശ്രമിച്ച പതിനാലുകാരന്‍ പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണയിലെ തിയേറ്ററിനുള്ളില്‍ വച്ചാണ് പതിനാലുകാരന്‍ പിടിയിലായത്.ചിത്രത്തിന്റെ 50 മിനിറ്റ് പതിനാലുകാരന്‍ മൊബൈലില്‍ പകര്‍ത്തി. ചിത്രം പകര്‍ത്തുന്നത് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് കണ്ടെത്തിയത്. ഇവര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. നേരത്തെ ചിത്രത്തിലെ രംഗങ്ങള്‍ പകര്‍ത്തരുതെന്ന് മധുരരാജയുടെ അണിയറ പ്രവര്‍ത്തകര്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments