HomeNewsShortഫ്രാന്‍സിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലില്‍ വന്‍ തീപിടിത്തം; ചരിത്ര പ്രാധാന്യമേറിയ ഭാഗങ്ങൾ കത്തി നശിച്ചു

ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലില്‍ വന്‍ തീപിടിത്തം; ചരിത്ര പ്രാധാന്യമേറിയ ഭാഗങ്ങൾ കത്തി നശിച്ചു

ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലില്‍ വന്‍ തീപിടിത്തം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായ തീ അണച്ചത്. ഗോപുരം പൂര്‍ണമായും കത്തിനശിച്ചു. ദേവാലയത്തിന്റെ മറ്റു പ്രധാന ഭാഗങ്ങള്‍ളെ തീപിടിത്തത്തില്‍നിന്ന് രക്ഷിക്കാന്‍ സാധിച്ചതായാണ് റിപ്പോര്‍ട്ട്. പള്ളിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കത്തീഡ്രലിന്റെ മേല്‍ക്കൂരയില്‍നിന്നു ഉയര്‍ന്ന തീ പെട്ടെന്നു തന്നെ ഗോപുരത്തിലേക്കു പടരുകയായിരുന്നു.

850 വര്‍ഷം പഴക്കമുള്ള പള്ളിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. ഫ്രഞ്ച്‌ഗോഥിക്‌ നിര്‍മ്മാണശൈലിയുിലുള്ള ഈ കത്തീഡ്രല്‍ പാരീസിന്റെ അടയാളമായി കരുതുന്നു. വര്‍ഷംത്തോറും ലക്ഷക്കണക്കിന്‌ സന്ദര്‍ശകര്‍ ഇവിടെ എത്തിച്ചേരാറുണ്ട്‌. ക്രിസ്‌ത്യന്‍ മതവുമായി ബന്ധപ്പെട്ട അമൂല്യമായ പല വസ്‌തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്‌. തിരുശേഷിപ്പുകളും അമൂല്യമായ പെയിന്‍റിങ്ങുകളും ഇവിടെയുണ്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments