ഇന്ത്യൻ പാസ്പോർട്ട് അടിമുടി മാറുന്നു; തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്

പാസ്പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. വീട്ടുവിലാസം അച്ചടിക്കുന്ന അവസാനത്തെ പേജില്ലാത്ത പുതിയ പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ വിദേശകാര്യ മന്ത്രാലയം നീക്കം നടത്തുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഭാവിയില്‍ പാസ്പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നതിന് തടസ്സമാകുമെന്നാണ് കരുതുന്നത്. പാസ്പോര്‍ട്ട്‌ആന്‍ഡ് ഇമ്മിഗ്രേഷന്‍ അഡ്രസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കമ്ബ്യൂട്ടറുകളില്‍ ശേഖരിക്കുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് വേണ്ടി പാസ്പോര്‍ട്ടിന്റെ അവസാനത്തെ പേജ് ഒഴിച്ചിടാനാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പാസ്പോര്‍ട് ആന്‍ഡ് വിസ ഡിവിഷന്‍ അണ്ടര്‍ സെക്രട്ടറി സുരേന്ദ്രകുമാറാണ് വ്യക്തമാക്കിയത്. ഇതോടെ അടുത്ത സിരീസില്‍ പുറത്തിറങ്ങുന്ന പാസ്പോര്‍ട്ടുകളിലും ഈ മാറ്റം പ്രകടമാകും. ചില മാറ്റങ്ങള്‍ ഉടന്‍ സംഭവിക്കുമെന്ന് പൂനെയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറും വ്യക്തമാക്കിയിട്ടുണ്ട്. പ്രൊസസിംഗ് എളുപ്പമാക്കുന്നതിന് വേണ്ടി പാസ്പോര്‍ട്ടിന്റെ നിറം മാറ്റുന്നതിനെക്കുറിച്ചും വിദേശകാര്യ മന്ത്രാലയം ആലോചനകള്‍ നടത്തിവരുന്നുണ്ട്.

ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് വേണ്ടി പാസ്പോര്‍ട്ടിന്റെ അവസാനത്തെ പേജ് ഒഴിച്ചിടാനാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പാസ്പോര്‍ട് ആന്‍ഡ് വിസ ഡിവിഷന്‍ അണ്ടര്‍ സെക്രട്ടറി സുരേന്ദ്രകുമാറാണ് വ്യക്തമാക്കിയത്. ഇതോടെ അടുത്ത സിരീസില്‍ പുറത്തിറങ്ങുന്ന പാസ്പോര്‍ട്ടുകളിലും ഈ മാറ്റം പ്രകടമാകും. പാസ്പോര്‍ട്ട് ഉടമകളുടെ വിലാസം അച്ച‍ടിക്കുന്ന അവസാനത്തെ പേജ് ഒഴിച്ചിട്ടുള്ള പാസ്പോര്‍ട്ടുകളായിരിക്കും ഈ മാറ്റം പ്രാബല്യത്തില്‍ വരുന്നതോടെ പുറത്തിറങ്ങുക.