HomeAround KeralaPathanamthittaആദ്യം ലൈംഗിക ബന്ധം മൊബൈലില്‍ ചിത്രീകരിച്ചു; ഒടുവിൽ.....ഐഎസ് പിടിയിൽനിന്നും രക്ഷപെട്ട പത്തനംതിട്ട റാന്നിയിലെ പെൺകുട്ടിക്ക് പറയാനുള്ളത്...

ആദ്യം ലൈംഗിക ബന്ധം മൊബൈലില്‍ ചിത്രീകരിച്ചു; ഒടുവിൽ…..ഐഎസ് പിടിയിൽനിന്നും രക്ഷപെട്ട പത്തനംതിട്ട റാന്നിയിലെ പെൺകുട്ടിക്ക് പറയാനുള്ളത്…

പത്തനംത്തിട്ട സ്വദേശിയായ യുവതിയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. പറവൂര്‍ സ്വദേശി മുഹമ്മദ് റിയാസാണ് ഗുജറാത്തില്‍ താമസിച്ചിരുന്ന പത്തനംത്തിട്ട റാന്നി സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയച്ചതിയില്‍ പെടുത്തി വിവാഹം കഴിക്കുകയും പിന്നീട് വിദേശത്തേക്ക് കടത്തി പെണ്‍കുട്ടിയെ വില്ക്കാന്‍ ശ്രമിച്ചതും. സംഭവത്തില്‍ പിടിയിലായ പറവൂര്‍ പെരുവാരം സ്വദേശി ഫയാസ് ജമാല്‍, സിയാദ് എന്നിവര്‍ക്കെതിരേ യുഎപിഎ ചുമത്തി. പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ-

2014-ല്‍ ബംഗളൂരുവില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ യുവതിയുടെ സഹപാഠിയായിരുന്നു തലശ്ശേരി മാഹി സ്വദേശിയായ മുഹമ്മദ് റിയാസ്. ഇയാള്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി. ഇതിനിടെ ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. പിന്നീട് ഇരുവരും വിവാഹിതരായി. ഇതിനിടെ ഇരുവരും സൗദിയിലെത്തി. യാതൊരു ജോലിയും ഇല്ലാതിരുന്ന റിയാസിന്റെ കൈവശം ആവശ്യത്തിലേറെ പണമുണ്ടായിരുന്നു. വിസയുടെ കാലാവധി തീരാറായിട്ടും മടക്കി അയയ്ക്കാതെ സിറിയന്‍ അതിര്‍ത്തി പ്രദേശത്ത് താമസമാരംഭിച്ചു. ഒന്നര മണിക്കൂര്‍ കൊണ്ട് റോഡ് മാര്‍ഗം സിറിയയിലെത്താവുന്ന ദൂരത്തിലായിരുന്നു താമസം. ഇതോടെ സിറിയയിലേക്ക് കടത്തുകയാണ് ലക്ഷ്യമെന്ന് യുവതിക്ക് സംശയം തോന്നി. ഫ്ളാറ്റില്‍നിന്ന് റിയാസ് പുറത്തുപോകുമ്പോള്‍ വാതില്‍ പുറത്തുനിന്നു പൂട്ടും.

സംശയം തോന്നിയ പെണ്‍കുട്ടി വീട്ടുകാരെ ബന്ധപ്പെട്ടു. രഹസ്യമായിട്ടായിരുന്നു പെണ്‍കുട്ടിയുടെ നീക്കം. യുവതിയുടെ ഫോണ്‍ പ്രത്യേക മൊബൈല്‍ ആപ്പ് വഴി റിയാസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. യുവതിയുടെ മൊബൈലില്‍ എത്തുന്ന കോളുകള്‍, സന്ദേശങ്ങള്‍, ഇ-മെയിലുകള്‍ എന്നിവ ആപ്പിലൂടെ റിയാസിനും അറിയാന്‍ കഴിയുമായിരുന്നു. യുവതി മറ്റൊരു മെയില്‍ ഐ.ഡി.യുണ്ടാക്കി താമസ സ്ഥലത്തിന്റേയും ഫ്ളാറ്റിന്റേയും ചിത്രമെടുത്ത് പിതാവിന് അയച്ചു കൊടുത്തു. സൗദിയിലെ സുഹൃത്തുക്കളുടെ സഹായത്തോടെ സ്ഥലം മനസിലാക്കിയ പിതാവ് യുവതിക്ക് വിമാന ടിക്കറ്റ് മെയിലിലൂടെ അയച്ചു നല്‍കി.

റിയാസ് വീട്ടിലില്ലാത്ത തക്കം നോക്കി മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വീട് തുറന്ന് യുവതി തൊട്ടടുത്ത ഫ്ളാറ്റില്‍ അഭയം തേടി. ഈ വീട്ടുടമയാണ് വിമാനത്താവളത്തിലേക്ക് പോകാന്‍ ടാക്സി വിളിച്ചു നല്‍കിയത്. വിമാനത്താവളത്തില്‍ വച്ച് കണ്ടുമുട്ടിയ മലയാളി കുടുംബത്തിന്റെ സഹായത്തോടെ ഇന്ത്യയിലെത്തുകയായിരുന്നു. തീവ്രവാദ സംഘടനായ ഐഎസ് ഭീകരര്‍ക്ക് തന്നെ വില്ക്കാനായിരുന്നു മുഹമ്മദ് റിയാസ് ശ്രമിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments