പരിയാരം മെഡിക്കല്‍ കോളേജില്‍ 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 140ലധികം ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റീനിൽ

80

പരിയാരം മെഡിക്കല്‍ കോളേജില്‍ 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 140ലധികം ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്‍്റീനിലാണ്. ഇവരില്‍ മിക്കവര്‍ക്കും രോഗലക്ഷണങ്ങളൊന്നുമില്ല. പരിയാരം മെഡിക്കല്‍ കോളേജിലെ അനസ്ത്യേഷ്യോളനിസ്റ്റാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍. ന്യൂറോ പോസ്റ്റ് ഐസിയു , ഗ്യാസ്ട്രോ എന്‍്റോളജി, കമ്യൂണിറ്റി മെഡിസിന്‍ , സി ടി, എം ആര്‍ ഐ സ്കാന്‍ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചു. അനസ്തീഷ്യോളജിസ്റ്റുകള്‍ മുഴുവന്‍ ക്വാറന്‍്റീനിലായതോടെ ശസ്ത്രക്രിയകളും മുടങ്ങിയിരിക്കുകയാണ്. നിലവില്‍ ചികിത്സ അത്യാഹിത രോഗികള്‍ക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്.