കോവിഡ് ബാധിച്ച്‌ മരിച്ചയാളിന്റെ സംസ്‌ക്കാരം തടഞ്ഞ ബി.ജെ.പി കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാറിനെതിരെ കേസ്സെടുത്തു; സംഭവം കോട്ടയത്ത്

54

കോവിഡ് ബാധിച്ച്‌ മരിച്ച വ്യക്തിയുടെ സംസ്‌ക്കാരം തടഞ്ഞ സംഭവത്തില്‍ ബി.ജെ.പി കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാറിനെതിരെ കേസെടുത്തു. എപ്പിഡെമിക് ആക്‌ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ടി.എന്‍ ഹരികുമാറിന് പുറമെ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിഡ് ബാധിച്ച്‌ മരിച്ച ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജ്ജിന്‍റെ മൃതദേഹം മുട്ടമ്ബലത്തെ നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിനെതിരെ ബി.ജെ.പി കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും സ്ത്രീകളടക്കമുള്ള നാട്ടുകാരും ചേര്‍ന്ന് ഇന്നലെ പ്രതിഷേധിച്ചിരുന്നു. മുട്ടമ്ബലം പൊതു ശ്മശാനത്തില്‍ സംസ്കാരം നടത്തുന്നതിനെതിരെയാണ് നാട്ടുകാര്‍ ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. ഇതോടെ പിൻവാങ്ങിയ അധികൃതർ പക്ഷെ അർദ്ധരാത്രിയിൽ അവിടെത്തന്നെ സംസ്കാരം നടത്തിയിരുന്നു.