HomeNewsShortശബരിമല വിഷയത്തില്‍ എന്നും ഭക്തര്‍ക്കൊപ്പമെന്നു വെള്ളാപ്പള്ളി നടേശൻ; വനിതാ മതിലിൽ പങ്കെടുക്കും

ശബരിമല വിഷയത്തില്‍ എന്നും ഭക്തര്‍ക്കൊപ്പമെന്നു വെള്ളാപ്പള്ളി നടേശൻ; വനിതാ മതിലിൽ പങ്കെടുക്കും

ജനുവരി ഒന്നിന് ആലപ്പുഴയില്‍ നടക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇത് പരസ്പര സ്‌നേഹവും സഹകരണവും നിലനിര്‍ത്താന്‍ ഉപകരിക്കുന്നതാണെന്നും അതിനാല്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും വനിതാമതിലില്‍ പങ്കെടുക്കണമെന്നും വെള്ളാപ്പള്ളി നിര്‍ദ്ദേശിച്ചു.

ശബരിമല വിഷയത്തില്‍ എന്നും ഭക്തര്‍ക്കൊപ്പം തന്നെയാണ്. നവോത്ഥാനവും ശബരിമലയും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുത്. നവോത്ഥാനം പറയാന്‍ ആരു യോഗം വിളിച്ചാലും പോകുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

വനിതാ മതില്‍ വിജയിപ്പിക്കാന്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യാന്‍ എസ്എന്‍ഡിപി യോഗം കൗണ്‍സില്‍ തീരുമാനമെടുത്തു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൗണ്‍സിലിലെ 2 വനിതാ അംഗങ്ങളെ ചുമതലപ്പെടുത്തി. മുഴുവന്‍ അംഗങ്ങളും പങ്കെടുത്ത കൗണ്‍സില്‍ യോഗം ഐകകണ്‌ഠ്യേനയാണ് തീരുമാനമെടുത്തതെന്നു വെള്ളാപ്പള്ളി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments