ട്രാഫിക് ഫൈനുള്ള പ്രവാസികള്‍ക്ക് ഇനി ആശ്വസിക്കാം; പുതിയ നടപടിയുമായി ദുബായ് പോലീസ്

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചവര്‍ക്ക് പലിശ രഹിത തവണകളായി അടയ്ക്കാനുള്ള സംവിധാനം അബുദാബായിലും നിലവില്‍ വന്നു. അബുദാബി പൊലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റിയും സമാനമായ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.

ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയായിരിക്കും ഫൈനുകള്‍ തവണകളായി അടയ്ക്കാനുള്ള സംവിധാനമൊരുക്കുന്നത്. അബുദാബി പൊലീസിന്‍റെ സര്‍വീസ് സെന്‍ററുകള്‍ വഴിയോ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, സെല്‍ഫ് സര്‍വീസ് കിയോസ്‌കുകള്‍ എന്നിവ വഴിയോ തവണകളായി പിഴയടയ്ക്കാം. ഒരു വര്‍ഷം വരെ കാലാവധിയുള്ള തവണകളാണുള്ളത്. ഇതിന് പലിശ ഈടാക്കുകയില്ല.