കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി വീണ്ടും ഞെട്ടിക്കാനൊരുങ്ങി മോഹന്‍ലാല്‍; തരംഗമായി പുതിയ വീഡിയോ: വീഡിയോ കാണാം

പ്രളയാനന്തര കേരളത്തിന് കൈത്താങ്ങാവാനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്കുള്ള ഫണ്ട് കണ്ടെത്താനുമായി താരസംഘടനയായ എഎംഎംഎ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സലില്‍ നിന്നുള്ള വീഡിയോയാണ് ഇന്നലെ മുതല്‍ യൂട്യൂബില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. അടിപ്പൊളി പാട്ടിലിനൊപ്പം ചുവടുകള്‍ വെക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. കൂടെ നടി ഇനിയയുമുണ്ട്.

ഫ്ളെക്സിബിള്‍ ആയ ചുവടുകളോടെ ആസ്വദിച്ച്‌ ഡാന്‍സ് ചെയ്യുകയാണ് വീഡിയോയില്‍ മോഹന്‍ലാല്‍. മോഹന്‍ലാല്‍ നായകനായ ‘പ്രജ’ എന്ന ചിത്രത്തിലെ ‘ചന്ദനമണി സന്ധ്യകളുടെ നടനം തുടരുക.’ എന്ന ഗാനത്തിന്റെ അനുപല്ലവി വരികളാണ് വീഡിയോയുടെ ബാക്ക്ഗ്രൗണ്ടാകുന്നത്. വീഡിയോയിലെ താരത്തിന്റെ ഫ്ളെക്സിബിളിറ്റിയെ പ്രശംസിക്കുകയാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ. ഒന്നര ലക്ഷത്തിലേറെ പേരാണ് ഫിലിമി ചട്ണി പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്. വീഡിയോ കാണാം.