HomeNewsShortകുവൈറ്റ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസ് വീണ്ടും അറസ്റ്റിലായി

കുവൈറ്റ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസ് വീണ്ടും അറസ്റ്റിലായി

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റാണ് ഉതുപ്പിനെ അറസ്റ്റു ചെയ്തത്. കൊച്ചിയിലെ വീട്ടില്‍ നിന്നാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തിരിക്കുന്നത്. 300 കോടിയോളം രൂപ തട്ടിയെടുത്ത നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതിയാണ് ഉതുപ്പ് വര്‍ഗീസ്. നേരത്തെ സിബിഐ അറസ്റ്റു ചെയ്ത ഇയാള്‍ ജാമ്യത്തിലായിരുന്നു.

റിക്രൂട്ട്‌മെന്റ് ഫീസായി 19,500 രൂപ വാങ്ങാന്‍ അനുമതിയുണ്ടായിരുന്നപ്പോള്‍ ഉതുപ്പിന്റെ കൊച്ചിയിലെ റിക്രൂട്ട്മന്റ് സ്ഥാപനമായ അല്‍സറാഫ് ഏജന്‍സി ഓരോരുത്തരില്‍ നിന്നും 19,50,000 രൂപ വീതം വാങ്ങിയാണ് വന്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തി കുവൈത്തിലെത്തിച്ച നഴ്‌സുമാരെ വീണ്ടും കബളിപ്പിച്ച് നിയമന തിരിമറിയിലൂടെ പിന്നെയും കോടികള്‍ തട്ടിയെടുത്തു.

1,629 നഴ്‌സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാണ് നിയമിച്ചത്. 1291 പേരെയാണ് ഏജന്‍സി റിക്രൂട്ട് ചെയ്തത്. ചട്ടങ്ങള്‍ മറികടന്നാണ് അഡോള്‍ഫ് റിക്രൂട്ട്‌മെന്റിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നത്. മാത്യു ഇന്റര്‍നാഷണലിന്റെ കൊച്ചിയിലുള്ള ഓഫീസിലും മറ്റ് സ്ഥാപനങ്ങളിലുമായി മുമ്ബ് നടത്തിയ റെയ്ഡില്‍ ആദായ നികുതി വകുപ്പ് കണക്കില്‍പ്പെടാത്ത എട്ട് കോടിയിലേറെ രൂപ കണ്ടെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments