സംസ്ഥാനത്ത് ശക്തമായ മഴ;പലയിടത്തും മണ്ണിടിച്ചിൽ; ഒരാളെ കാണാതായെന്നു സംശയം

തൊടുപുഴ: സംസ്ഥാനത്തു ശക്തമായ മഴ. ഇടുക്കിയില്‍ മലയോര മേഖലയില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അമ്പലപ്പടിക്കു സമീപം റോഡില്‍ മണ്ണിടിഞ്ഞു. ഒരാള്‍ അടിയില്‍പ്പെട്ടതായുള്ള സംശയത്തെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.