HomeNewsShortപഞ്ചാബിൽ രാവണരൂപം കത്തിക്കുന്നതുകാണാൻ നിന്നവർക്കിടയിലേക്ക് ട്രെയിൻ പാഞ്ഞുകയറി 60 ലേറെ മരണം; മരണസംഖ്യ ഉയർന്നേക്കും

പഞ്ചാബിൽ രാവണരൂപം കത്തിക്കുന്നതുകാണാൻ നിന്നവർക്കിടയിലേക്ക് ട്രെയിൻ പാഞ്ഞുകയറി 60 ലേറെ മരണം; മരണസംഖ്യ ഉയർന്നേക്കും

പഞ്ചാബില്‍ ദസറ ആഘോഷത്തിന്റെ ഭാ​ഗമായി രാവണരൂപം കത്തിക്കുന്നതുകാണാന്‍ ട്രാക്കില്‍ നിന്നവര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി അറുപതിലേറെ പേര്‍ മരിച്ചു. ദസറ ആഘോഷത്തിന്റെ ഭാഗമായി കോലം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ടു പാളത്തില്‍ നിന്നവര്‍ക്കിടയിലേക്കാണ്‌ ട്രെയിന്‍ ഇടിച്ചു കയറിയത്‌. പഠാന്‍കോട്ടില്‍ നിന്ന് അമൃത്‌സറിലേക്കു വരികയായിരുന്ന ജലന്ധര്‍ എക്സ്പ്രസാണ് അപകടത്തിന്‌ കാരണമായത്. ഒട്ടേറെ പേര്‍ പാളത്തില്‍ നിന്ന്‌ മൊബൈലുകളില്‍ ആഘോഷച്ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.

പടക്കം പൊട്ടുന്ന ശബ്ദം കാരണം ആരും ട്രെയിന്‍ വന്നത് അറിയാത്തതാണ്‌ മരണസംഖ്യ ഉയരാനിടയാക്കിയത്‌. മരണസംഖ്യ ഇനിയും ഉയരുമെന്നാണ്‌ സൂചന. അഞ്ഞൂറിലധികം പേര്‍ പാളത്തിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments