HomeNewsShortവിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റ സംഭവം: സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റ് നിർത്തി വച്ചു

വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റ സംഭവം: സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റ് നിർത്തി വച്ചു

സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റ് നിർത്തി വച്ചു. ഇന്നലെ മത്സരങ്ങൾക്കിടെ വോളന്‍റിയറായ കുട്ടിയുടെ തലയിൽ ഹാമര്‍ വീണ് അപകടം സംഭവിച്ചതാണ് കാരണം.

വോളന്‍റിയറായ പാല സെന്‍റ് തോമസ് ഹയര്‍സെക്കന്‍‍റി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഫീല്‍ ജോണ്‍സനാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തന്നെ തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയ അഫീല്‍ ജോണ്‍സന്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവമുണ്ടായത്.

ജൂനിയർ അത്‍ലറ്റിക് മീറ്റിന്‍റെ ആദ്യദിനത്തിൽ ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ നടക്കവേ ഗ്രൗണ്ടിൽ വീണ ജാവലിനുകൾ എടുത്ത് മാറ്റാൻ നിന്ന അഫീൽ ജോൺസന്‍റെ തലയിലേക്ക് എതിർദിശയിൽ നിന്ന് വന്ന ഹാമർ വീഴുകയായിരുന്നു. ഭാരമേറിയ ഇരുമ്പ് ഗോളം പതിച്ച് അഫീലിന്‍റെ തലയോട്ടി തകർന്നു. ഉടൻ തന്നെ അഫീലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments