HomeNewsShortസെന്‍ട്രല്‍ പാരീസിലെ വെടിവയ്പ്പ്; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

സെന്‍ട്രല്‍ പാരീസിലെ വെടിവയ്പ്പ്; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

സെന്‍ട്രല്‍ പാരീസിലെ ചാമ്ബ്സ് എലീസിലുള്ള വ്യാപാര മേഖലയില്‍ ഒരു പോലീസുകാരന്‍ മരിക്കാനിടയായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് പറഞ്ഞു. അക്രമിയെ സുരക്ഷാ സേന വധിച്ചു. ഭീകരാക്രമണമാണ് നടന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് പറഞ്ഞു. സംഭവത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. അക്രമിയെ തിരിച്ചറിഞ്ഞു. എന്നാല്‍ ഇക്കാര്യം വെളിപ്പെടുത്താനാകില്ലെന്ന് പാരീസ് പ്രോസിക്യൂട്ടര്‍ ഫ്രാന്‍കോയിസ് മോലിന്‍സ് പറഞ്ഞു.

 

 

 

അക്രമി അബു യുസഫ് അല്‍ ബല്‍ജികി ആണെന്ന് അമഖ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജനങ്ങളോട് പ്രദേശം ഒഴിയാന്‍ പാരീസ് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഹെലികോപ്റ്റര്‍ നിരീക്ഷണം ശക്തമാക്കി. അക്രമി നടത്തിയ വെടിവയ്പില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

അറിയാതെ കെണിയിൽ വീഴുന്ന ബാല്യങ്ങൾ…… കാണാതാകുന്ന നമ്മുടെ കുട്ടികൾക്ക് എന്തു സംഭവിക്കുന്നു ? ഇതാ ഒരു സംഭവ കഥ !!

ഇനി ഞായറാഴ്ച പെട്രോൾ അടിക്കാൻ പമ്പിലേക്കു പോവല്ലേ ……. പണി കിട്ടും ! ഇത് മോദിയുടെ തീരുമാനപ്രകാരമാണ്…..

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments