HomeNewsShortമൂന്നാറിൽ കുരിശു തകർത്തതിനെതിരെ കെസിബിസി; കുരിശ് തകര്‍ക്കുന്നത് ഇടതുപക്ഷത്തിന്റെ നയമാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം

മൂന്നാറിൽ കുരിശു തകർത്തതിനെതിരെ കെസിബിസി; കുരിശ് തകര്‍ക്കുന്നത് ഇടതുപക്ഷത്തിന്റെ നയമാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം

മൂന്നാറിൽ കുരിശു തകർത്തതിനെതിരെ കെസിബിസി. കുരിശ് തകര്‍ക്കുന്നത് ഇടതുപക്ഷത്തിന്റെ നയമാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെസിബിസി പറഞ്ഞു. ക്രൈസ്തവര്‍ ആദരിക്കുന്ന കുരിശ് കൈയറ്റഭൂമിയിലാണ് സ്ഥാപിച്ചതെങ്കില്‍, അതു നീക്കാന്‍ നിയമപരമായ വഴികള്‍ തേടുകയായിരുന്നു വേണ്ടത്. മൂന്നാറിലെ കൈയേറ്റ ഭൂമികള്‍ നിയമവിധേയമായി ഒഴിപ്പിക്കുന്നത് തെറ്റല്ല. എന്നാല്‍, ആശങ്കാജനകമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു, ഭീതിപടര്‍ത്തി കുരിശു പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചത് അവിവേകമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തെ ഓര്‍മപ്പെടുത്തുന്ന രീതിയില്‍ കേരളീയ സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. മതേതര കാഴ്ചപ്പാട് പ്രസംഗിക്കുകയും സംഘപരിവാര്‍ ശൈലി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ കേരളീയ സമൂഹം തിരിച്ചറിയണമെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പ്രസ്താവനയില്‍ പറഞ്ഞു.

അറിയാതെ കെണിയിൽ വീഴുന്ന ബാല്യങ്ങൾ…… കാണാതാകുന്ന നമ്മുടെ കുട്ടികൾക്ക് എന്തു സംഭവിക്കുന്നു ? ഇതാ ഒരു സംഭവ കഥ !!

ഇനി ഞായറാഴ്ച പെട്രോൾ അടിക്കാൻ പമ്പിലേക്കു പോവല്ലേ ……. പണി കിട്ടും ! ഇത് മോദിയുടെ തീരുമാനപ്രകാരമാണ്…..

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments