HomeAround KeralaErnakulamഓൺലൈൻ പെൺവാണിഭം: ചുംബനസമര നേതാവും ഭാര്യയുമടക്കം 15 പേർ അറസ്റ്റിൽ

ഓൺലൈൻ പെൺവാണിഭം: ചുംബനസമര നേതാവും ഭാര്യയുമടക്കം 15 പേർ അറസ്റ്റിൽ

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളെ പിടികൂടാന്‍ പോലീസ് നടത്തിയ റെയ്ഡില്‍ പ്രമുഖ മോഡലും സംഘാടകനും ഉള്‍പ്പടെ 15 പേര്‍ ഇതുവരെ പിടിയിലായി. മോഡല്‍ രശ്മി നായര്‍, ഭര്‍ത്താവും ചുംബന സമരത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളുമായ രാഹുലും കുപ്രസിദ്ധ ഗുണ്ടാത്തലവനും കാസര്‍കൊട് സ്വദേശിയുമായ അക്ബറും പിടിയിലായി.ഓപ്പറേഷൻ  ബിഗ്‌ ഡാഡി  എന്ന് പേരിട്ട്  സംസ്ഥാന വ്യാപകമായി പോലീസ് നടത്തുന്ന   റെയ്ഡിൽ ഒട്ടനവധിപ്പേർ ഇനിയും കുടുങ്ങുമെന്നാണ് സൂചന.

അറസ്റ്റിലായവരില്‍ നാലു പേര്‍ സ്ത്രീകളാണ്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. ബെംഗളൂരു സ്വദേശിയായ ഇവരെ അടുത്ത ദിവസമാണ് കൊച്ചിയിലെത്തിച്ചത്.
ഇതില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരുമുണ്ട്. ഇതിനിടെ പോലീസിനെ വാഹനമിടിച്ച് കൊലപ്പെടുത്താനും ശ്രമമുണ്ടായി. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പോലീസിനെ ഇടിച്ചുതെറിപ്പിച്ച് വാഹനം ഓടിച്ചുപോയത്. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഫോട്ടോകളും അശ്ലീല കഥകളും കമന്റുകളും കപോസ്റ്റ് ചെയ്ത ഏഴു പേരെയും പിടികൂടിയിട്ടുണ്ട്. ഈ പേജ് സൈബര്‍ സെല്ലിന്റെ ആവശ്യപ്രകാരം ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments