HomeNewsShortഇ​ന്നു മു​ത​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യു; പുറത്തിറങ്ങാനാവുക ഇക്കാര്യങ്ങൾക്കു മാത്രം

ഇ​ന്നു മു​ത​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യു; പുറത്തിറങ്ങാനാവുക ഇക്കാര്യങ്ങൾക്കു മാത്രം

സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ല്‍ രാ​ത്രി 10 മു​ത​ല്‍ പു​ല​ര്‍​ച്ചെ ആ​റു വ​രെ​ നി​യ​ന്ത്ര​ണം നിലവില്‍ വരുന്നു. ഇത് സംബന്ധിച്ച്‌ രാ​ത്രി​യി​ല്‍ ആ​ര്‍​ക്കൊ​ക്കെ സ​ഞ്ച​രി​ക്കാം എ​ന്ന​തി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി വ്യക്തമായ ഉത്തരവിറക്കി. അ​വ​ശ്യ സ​ര്‍​വീ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍​ക്കും,ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അത്യാവശ്യത്തിനും, അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാര്യങ്ങള്‍ക്കും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കാം. കൂടാതെ ട്രെ​യി​ന്‍, വി​മാ​നം, ക​പ്പ​ല്‍ എ​ന്നി​വ​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​വ​ര്‍​ക്കു അവരുടെ യാ​ത്രാ ടി​ക്ക​റ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ തടസമുണ്ടാകില്ല. ച​ര​ക്കു വാ​ഹ​ന​ങ്ങ​ള്‍​ക്കും സഞ്ചാര അനുമതി ഉണ്ട്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​മു​ള്ള മ​റ്റേ​തെ​ങ്കി​ലും യാ​ത്ര​ക​ള്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍ തൊ​ട്ട​ടു​ത്ത പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍​നി​ന്ന്​ മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന്​ ചീ​ഫ്​ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

കോ​വി​ഡി​െന്‍റ തീ​വ്ര​വ്യാ​പ​നം നി​ല​നി​ല്‍​ക്കു​ന്ന, പ്ര​തി​വാ​ര രോ​ഗ​ബാ​ധ-​ജ​ന​സം​ഖ്യാ​നു​പാ​ത നി​ര​ക്ക്​ (ഡ​ബ്ല്യു.​െ​എ.​പി.​ആ​ര്‍) ഏ​ഴ്​ ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​വാ​ര്‍​ഡു​ക​ളി​ലും തീ​വ്ര​വും ശ​ക്ത​വു​മാ​യ ലോ​ക്​​ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ഉ​ത്ത​ര​വ്. ഇ​ത്ത​രം വാ​ര്‍​ഡു​ക​ളു​ടെ​യും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും പ​ട്ടി​ക ആ​ഗ​സ്​​റ്റ്​ 29 മു​ത​ല്‍ ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ത​യാ​റാ​ക്കി പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. ഇ​ത്ത​രം ഭാ​ഗ​ങ്ങ​ളെ മൈ​ക്രോ ക​െ​ണ്ട​യ്​​ന്‍​മെന്‍റ്​ മേ​ഖ​ല​ക​ളാ​ക്കി പ്ര​ഖ്യാ​പി​ച്ച്‌​ ജി​ല്ല ക​ല​ക്​​ട​ര്‍​മാ​ര്‍ ആ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം. ഇന്നലെ ന​ഗ​ര, ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ലും ക​വ​ല​ക​ളി​ലും പൊ​ലീ​സ്​ പ​രി​ശോ​ധ​ന ക​ര്‍​ക്ക​ശ​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണം ക​ടു​ത്ത​താ​യി​രി​ക്കു​മെ​ന്ന സൂ​ച​ന വ്യ​ക്ത​മാ​യ​തോ​ടെ പൊ​തു​ജ​ന​ങ്ങ​ളും നി​ര​ത്തി​ല്‍ അ​നാ​വ​ശ്യ​മാ​യി ഇ​റ​ങ്ങി​യി​ല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments