HomeNewsLatest Newsസംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ അതിതീവ്ര കോവിഡ് വ്യാപനമെന്നു റിപ്പോർട്ട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്‌ക്കാന്‍ നിർദേശം

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ അതിതീവ്ര കോവിഡ് വ്യാപനമെന്നു റിപ്പോർട്ട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്‌ക്കാന്‍ നിർദേശം

കേരളത്തിൽ അഞ്ച് ജില്ലകളില്‍ കൊറോണയുടെ അതി തീവ്രവ്യാപനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്‌ക്കാന്‍ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് നിര്‍ദ്ദേശമുള്ളത്. എറണാകുളം, കൊല്ലം എന്നീ ജില്ലകളില്‍ രോഗികളുടെ എണ്ണം കൂടുതലാണ്. എന്നാല്‍ ഇവിടെ ടിപിആര്‍ കുറവാണ്. രോഗികളുടെ എണ്ണം കൂടുതലുള്ള ജില്ലകളിലെ ആശുപത്രികളിലെ തിരക്ക് കൃത്യമായി വിലയിരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. അതേസമയം സംസ്ഥാനത്ത് പ്രതിദിന രോഗബാധ ഉയരുന്ന പശ്ചാത്തലത്തില്‍ പരിശോധനാ രീതി പുതുക്കി നേരിടാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. വാക്‌സിന്‍ നില അടിസ്ഥാനമാക്കിയാകും പരിശോധന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments