HomeNewsShortകോവിഡ് പരിശോധനാ നയത്തിൽ മാറ്റം; ആളുകൾ കൂട്ടം കൂടുന്നിടത്തെല്ലാം കർശന കോവിഡ് ടെസ്റ്റ് നടത്തും

കോവിഡ് പരിശോധനാ നയത്തിൽ മാറ്റം; ആളുകൾ കൂട്ടം കൂടുന്നിടത്തെല്ലാം കർശന കോവിഡ് ടെസ്റ്റ് നടത്തും

സാമൂഹിക സമ്പർക്കത്തിന്‌ സാധ്യതയുള്ള സ്ഥലങ്ങളിൽ രോഗലക്ഷണങ്ങളില്ലെങ്കിലും കോവിഡ് പരിശോധന നടത്താൻ തീരുമാനം. സാമൂഹിക സമ്പർക്കത്തിന്‌ സാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധന കര്ശനമാക്കാനാണ് തീരുമാനം. 80 ശതമാനത്തിനുമുകളിൽ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയായ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലും രോഗലക്ഷണമുള്ള എല്ലാവർക്കും ആർ.ടി.പി.സി.ആർ. പരിശോധന നടത്തും. രണ്ട്‌ ഡോസ് വാക്സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞവരെ രോഗലക്ഷണമില്ലെങ്കിൽ പരിശോധനയിൽനിന്ന് ഒഴിവാക്കും. രോഗം സ്ഥിരീകരിച്ച് രണ്ട്‌ മാസത്തിനകം ഉള്ളവരെയും ഒഴിവാക്കും. വാക്സിൻ എടുക്കാൻ അർഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേർ ആദ്യ ഡോസ് എടുത്ത പശ്ചാത്തലത്തിലാണ് നടപടികൾ പുതുക്കിയതെന്ന് മന്ത്രി വീണാ ജോർജ്‌ അറിയിച്ചു.

കടകൾ, മാളുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നീ കേന്ദ്രങ്ങളിലായിരിക്കും ആന്റിജൻ റാൻഡം പരിശോധന നടത്തുക. 80 ശതമാനത്തിന്‌ മുകളിൽ ആദ്യ ഡോസ് എടുത്ത ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലും നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്കാണ് ആർ.ടി.പി.സി.ആർ. പരിശോധന നടത്തുക. 80 ശതമാനത്തിനു താഴെ ആദ്യ ഡോസ് വാക്സിൻ നൽകിയ ജില്ലകളിലും തദ്ദേശസ്ഥാപന പ്രദേശങ്ങളിലും നിലവിലെ പരിശോധനാ രീതി തുടരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments