HomeNewsShortപൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന് മുംബൈ ഹൈക്കോടതിയുടെ അനുമതി: സമാധാനപരമായ പ്രതിഷേധം തടയാനാവില്ല

പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന് മുംബൈ ഹൈക്കോടതിയുടെ അനുമതി: സമാധാനപരമായ പ്രതിഷേധം തടയാനാവില്ല

രാജ്യത്തെ ഒരു പ്രത്യേക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധം നടത്തുന്ന വ്യക്തികളെ രാജ്യദ്രോഹികളോ ദേശവിരുദ്ധരോ എന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ബീഡ് ജില്ലയില്‍ നടക്കുന്ന അനിശ്ചിതകാല പ്രതിഷേധത്തിന് അനുമതി നല്‍കി കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം.

പൗരത്വ നിമയത്തിനെതിരെ ബീഡ് ജില്ലയിലെ മജല്‍ഗാവ് ഓള്‍ഡ് ഇഡഗ് മൈതനത്ത് പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു സംഘാടകര്‍ അധികൃതരുടെ അനുമതി തേടിയത്. പ്രതിഷേധ സമരത്തിന് നേരത്തെ ജില്ലാ മജിസ്ട്രേറ്റും പോലീസും അനുമതി നിഷേധിച്ചിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ടാണ് പരിപാടിയുടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments