ഇന്ത്യൻ പ്രീമിയർ ലീഗ്: എടിക്കെയ്‌ക്കെതിരേ ചെന്നൈയ്ന്‍ എഫ്‌സിക്കു സൂപ്പർ ജയം !

40

ഐഎസ്എല്ലിലെ 84ാം മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരുടെ പോരാട്ടത്തില്‍ എടിക്കെയ്‌ക്കെതിരേ ചെന്നൈയ്ന്‍ എഫ്‌സിക്കു ജയം. എടിക്കെയുടെ അവരുടെ മൈതാനത്തു ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ചെന്നൈ വീഴ്ത്തിയത്. ഐഎസ്എല്‍ ചരിത്രത്തില്‍ ഇതു രണ്ടാം തവണ മാത്രമാണ് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ചെന്നൈ വെന്നിക്കൊടി പാറിച്ചത്. ഈ വിജയത്തോടെ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്താനുള്ള സാധ്യതകള്‍ ചെന്നൈ സജീവമാക്കുകയും ചെയ്തു.