HomeNewsShortരമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിലെ ആർഎസ്എസ്സിന്റെ സര്‍സംഘചാലക്: കോടിയേരി ബാലകൃഷ്ണൻ

രമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിലെ ആർഎസ്എസ്സിന്റെ സര്‍സംഘചാലക്: കോടിയേരി ബാലകൃഷ്ണൻ

കോണ്‍ഗ്രസിനുള്ളിലെ സര്‍സംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനങ്ങള്‍. ആര്‍എസ്‌എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തലയെന്നും കോടിയേരി വിമര്‍ശിച്ചു. കോടിയേരിയുടെ ലേഖനം ഇങ്ങനെ:

“അയോധ്യയില്‍ പള്ളി പൊളിക്കാന്‍ കാവിപ്പടയ്ക്ക് അന്നത്തെ കോണ്‍ഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടാണ്. റാവുവിന്റെ പാരമ്ബര്യം പിന്‍പറ്റിയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകള്‍ കയറുന്നത്. ബിജെപിയും കോണ്‍ഗ്രസും മുസ്ലിംലീഗും ഇവിടെ മുഖ്യശത്രുവായി കാണുന്നത് എല്‍ഡിഎഫിനെയും വിശിഷ്യാ സിപിഐഎമ്മിനെയുമാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിസ്ഥാനമില്ലാത്ത കെട്ടുകഥകള്‍ മെനയാനും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് ഉത്സാഹിക്കുന്നത്.”

“ആര്‍എസ്‌എസ് അനുഭാവിയുടെ മകനായ ചെന്നിത്തലയ്ക്കുവേണ്ടി ജന്മഭൂമി പത്രം വക്കാലത്ത് എടുത്തത് വെറുതെയല്ല. ആര്‍എസ്‌എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണ്. പിണറായി സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്ബേ ചെന്നിത്തല ആവര്‍ത്തിക്കും. ഇതുകൊണ്ടുമാത്രമായി അവസാനിക്കുന്നതല്ല ആര്‍എസ്‌എസ്-കോണ്‍ഗ്രസ് ബാന്ധവം. കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്‌എസിന്റെ സര്‍സംഘ് ചാലകായി ചെന്നിത്തല മാറിയിരിക്കുകയാണ്,”

“2016ല്‍ നിയമസഭയിലേക്ക് ഹരിപ്പാട്ട്‌ മത്സരിച്ചപ്പോള്‍ ചെന്നിത്തലയ്ക്ക് കിട്ടിയ വോട്ടിനേക്കാള്‍ 14,535 വോട്ട് 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി അശ്വിനി രാജിന് കിട്ടിയതിനേക്കാള്‍ 13,253 വോട്ട് ബിജെപിക്ക് അധികമായി കിട്ടുകയും ചെയ്തു. ഇത് വിരല്‍ചൂണ്ടുന്നത് ആര്‍എസ്‌എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല എന്നതാണ്. ഈ പ്രക്രിയയില്‍ ആപാദചൂഡം വ്യാപൃതനായതുകൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രംപോലുള്ള വിഷയങ്ങളില്‍ യുഡിഎഫ് മൗനംപാലിക്കുന്നത്.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments