HomeNewsShortക​ണ്ണൂ‍‍​ര്‍-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ല്‍ കോവിഡ് രോഗി യാത്ര ചെയ്തു; കംപാര്‍ട്ടുമെന്റുകള്‍ സീല്‍ ചെയ്തു

ക​ണ്ണൂ‍‍​ര്‍-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ല്‍ കോവിഡ് രോഗി യാത്ര ചെയ്തു; കംപാര്‍ട്ടുമെന്റുകള്‍ സീല്‍ ചെയ്തു

കണ്ണൂരില്‍ നിന്നും തിരുവനനന്തപുരത്തേക്ക് യാത്ര തിരിച്ച ജനശതാബ്ദി എക്‌സ്പ്രസില്‍ കോവിഡ് രോ​ഗബാധിതന്‍ യാത്ര ചെയ്തു. കോഴിക്കോട് നിന്നാണ് ഇയാള്‍ കയറിയത്. ട്രെയിന്‍ തൃശൂരില്‍ എത്തിയപ്പോഴാണ് പരിശോധനാഫലം പുറത്തുവന്നത്. ഉടന്‍ തന്നെ റെയില്‍വേ അധികൃതരെ വിവരം അറിയിച്ചു. റെ​യി​ല്‍​വെ ആ​രോ​ഗ്യ​വി​ഭാ​ഗം ഇ​യാ​ളെ കൊ​ച്ചി​യി​ലി​റ​ക്കി സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈമാറി. കോവിഡ് പൊസിറ്റീവ് ആയ ആള്‍ക്കൊപ്പം യാത്ര ചെയ്ത മൂന്നുപേരെ നിരീക്ഷണത്തിലാക്കി. ട്രെയിന്‍ തിരുവനന്തപുരത്തെത്തിയ ശേഷം അണുവിമുക്തമാക്കും.

ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യാ​യ യു​വാ​വ് കു​ന്ദ​മം​ഗ​ല​ത്ത് കെ​എ​സ്‌ഇ​ബി ക​രാ​ര്‍ ജോ​ലി​ക്കാ​ര​നാ​ണ്. മു​ന്ന് ദി​വ​സം മു​മ്ബ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് സ്ര​വം പ​രി​ശോ​ധ​ന​ക്ക് എ​ടു​ത്തി​രു​ന്നു. ഭാ​ര്യ​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വ​ത്തി​നു അ​ഡ്മി​റ്റ്‌ ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍ യാ​ത്ര തി​രി​ച്ച​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments