റെക്കോർഡ് കുറിച്ച് സ്വർണവില; പവന് 40000 കടന്നു, വിലവർധന തുടർച്ചയായ ഒൻപതാം ദിവസം

35

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധന. തുടര്‍ച്ചയായ ഒൻപതാം ദിവസവും വില വര്‍ധിച്ചതോടെ സ്വര്‍ണ വില പവന് 40000 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 35 രൂപ ഉയര്‍ന്ന് 5000 രൂപയായി.അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില സ്ഥിരതയാര്‍ജിച്ചു. 1,958.99 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിന്റെ മൂല്യം ഇടിഞ്ഞതും അമേരിക്ക- ചൈന ബന്ധം വഷളായതും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ 7 മാസത്തിനുള്ളില്‍ സ്വര്‍ണവില പവന് 10,400 രൂപയാണ് ഉയര്‍ന്നത് അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. 14 ദിവസം കൊണ്ട് പവന് 3700 രൂപയോളമാണ് വര്‍ധിച്ചത്. കഴിഞ്ഞ ജൂലൈ ആറിന് സ്വര്‍ണവില കുറഞ്ഞിരുന്നു. പവന് 35,800 രൂപയായിരുന്നു വില. എന്നാല്‍ പിന്നീട് സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണുണ്ടായത്.