HomeNewsShortഡിജിപി നിയമന ഉത്തരവില്‍ ഇളവ് തേടി കേരളം സുപ്രീം കോടതിയില്‍; അധികാരങ്ങള്‍ നിയന്ത്രിച്ച വിധിയില്‍ ഭേദഗതി...

ഡിജിപി നിയമന ഉത്തരവില്‍ ഇളവ് തേടി കേരളം സുപ്രീം കോടതിയില്‍; അധികാരങ്ങള്‍ നിയന്ത്രിച്ച വിധിയില്‍ ഭേദഗതി വേണമെന്ന് ആവശ്യം

പോലീസ് മേധാവി നിയമന ഉത്തരവില്‍ ഇളവ് തേടി കേരളം സുപ്രീം കോടതിയില്‍. പൊലീസ് മേധാവിയെ നിയമിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ നിയന്ത്രിച്ച വിധിയില്‍ ഭേദഗതി തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. യു.പി.എസ്.സി. തയ്യാറാക്കുന്ന പാനലില്‍ നിന്ന് ഒരാളെ പോലീസ് മേധാവി ആയി നിയമിക്കണം എന്ന ഉത്തരവില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണം എന്നാണ് ആവശ്യം.

2011ല്‍ നിയമസഭാ പാസ്സാക്കിയ കേരള പോലീസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാന പോലീസ് മേധാവിയെ നിയമിക്കാന്‍ അനുവദിക്കണം എന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഭേദഗതി അപേക്ഷയില്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ്‌മേധാവിയെ നിയമിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി 2018 ജൂലായില്‍ ആണ് സുപ്രീംകോടതി ഉത്തരവ് ഇട്ടത്. സംസ്ഥാനങ്ങള്‍ക്ക് ഇഷ്ടമുള്ളയാളെ നേരിട്ടു ഡിജിപി ആയി നിയമിക്കുന്നതിനു പകരം യോഗ്യരായ ഉദ്യോഗസ്ഥരുടെ പട്ടിക യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന് അയക്കാന്‍ ആയിരുന്നു നിര്‍ദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments