പാക്കിസ്ഥാന് അതിര്‍ത്തി സേന ഇന്നലെ രാവിലെ നടത്തിയ സ്നൈപ്പര്‍ വെടിവയ്പില്‍ ബിഎസ്എഫ് അസിസ്റ്റന്റ് കമന്‍ഡാന്റ് വിനയ് പ്രസാദിന് വീരമൃത്യു. ഹിരാനഗര്‍- സാംബ സെക്ടറില്‍ അതിര്‍ത്തിയില്‍ റോന്ത് ചുറ്റവെയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടന്‍ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രജൗറി ജില്ലയിലും പാക്ക് സേന ഷെല്ലാക്രമണവും വെടിവയ്പും നടത്തി. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. സുന്ദര്‍ബനി സെക്ടറില്‍ രാവിലെ 10 മണിക്കായിരുന്നു ആക്രമണം. കെറി സെക്ടറില്‍ ഞായറാഴ്ച നടത്തിയ ആക്രമണത്തില്‍ ഒരു സൈനികനു പരുക്കേറ്റിരുന്നു.
അതിർത്തിയിൽ പാക് സേനയുടെ സ്നിപ്പർ വെടിവയ്പ്പ്; ബിഎസ്എഫ് അസിസ്റ്റന്റ് കമാൻഡൻറ് വിനയ് പ്രസാദിന് വീരമൃത്യു
RELATED ARTICLES