HomeNewsShort'കാർഗിൽ യുദ്ധവിജയ്' ; ഇന്ത്യയുടെ കാര്‍ഗില്‍ യുദ്ധവിജയത്തിന്​ ഇന്ന്​ 21 വയസ്; ആദരമർപ്പിച്ച് രാജ്യം

‘കാർഗിൽ യുദ്ധവിജയ്’ ; ഇന്ത്യയുടെ കാര്‍ഗില്‍ യുദ്ധവിജയത്തിന്​ ഇന്ന്​ 21 വയസ്; ആദരമർപ്പിച്ച് രാജ്യം

പാകിസ്ഥാനുമേൽ ഇന്ത്യയുടെ കാര്‍ഗില്‍ യുദ്ധവിജയത്തിന്​ ഇന്ന്​ 21 വയസ്​. ‘ഓപറേഷന്‍ വിജയ്’​ എന്ന പേരില്‍ കരസേനയും ‘ഒാപറേഷന്‍ സഫേദ്​ സാഗര്‍’ എന്ന പേരില്‍ വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിലൂടെയാണ്​ പാകിസ്​താനെതിരെ ഇന്ത്യ വിജയം നേടിയത്​. 1999 മെയ്​- ജൂലൈ കാലഘട്ടത്തില്‍ ജമ്മു കശ്​മീരിലെ കാര്‍ഗിലിലാണ്​ യുദ്ധം നടന്നത്​. പാക്​ സൈന്യത്തി​​​െന്‍റ പിന്തുണയോടെ ഭീകരര്‍ ഇന്ത്യന്‍ അതിര്‍‌ത്തി കടന്ന് നുഴഞ്ഞു കയറി ആക്രമണം നടത്തിയതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. അതി ശൈത്യത്തെ തുടര്‍ന്ന് ഇന്ത്യ കാര്‍ഗിലില്‍ നിന്ന് പട്ടാളക്കാരെ പിന്‍വലിച്ചതിന് തൊട്ടു പിന്നാലെയാണ് നുഴഞ്ഞുകയറ്റം തുടങ്ങിയത്​. യുദ്ധത്തില്‍ വീരമൃത്യു വരിച്ച 527 ധീരജവാന്‍മാര്‍ക്ക് കര, നാവിക, വ്യോമസേനാവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്​ഥന്‍മാര്‍ ഡല്‍ഹിയിലെ യുദ്ധസ്​മാരകത്തില്‍ ഇന്ന്​ പുഷ്പചക്രം സമര്‍പ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments