HomeNewsShortലോകത്ത് 1.62 കോടി കടന്നു കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 2.58 ലക്ഷം പുതിയ രോഗികൾ

ലോകത്ത് 1.62 കോടി കടന്നു കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 2.58 ലക്ഷം പുതിയ രോഗികൾ

ലോകമാകെ കൊവിഡ് ബാധിതരുടെ എണ്ണം 1.62 കോടി രൂപ കടന്നു കുതിക്കുന്നു. ആകെ രോഗബാധിതരുടെ എണ്ണം 1,62,02,385 ആയി. ഇതുവരെ 6,48,445 പേരാണ് വൈറസിന് കീഴടങ്ങി മരണപ്പെട്ടത്. ഇതില്‍ 5,717 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായതാണ്. 99,13,232 പേരുടെ രോഗം ഭേദമായി. 56,40,708 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 2,58,896 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 20,61,692 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 21,04,619 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ വിശദാംശങ്ങള്‍: രാജ്യം, രോഗബാധിതരുടെ എണ്ണം, മരണം എന്ന ക്രമത്തില്‍: ബ്രസീല്‍- 23,96,434 (86,496), ഇന്ത്യ- 13,85,494 (32,096), റഷ്യ- 8,06,720 (13,192), ദക്ഷിണാഫ്രിക്ക- 4,34,200 (6,655), മെക്‌സിക്കോ- 3,85,036 (43,374), പെറു- 3,79,884 (18,030), ചിലി- 3,43,592 (9,020), സ്‌പെയിന്‍- 3,19,501 (28,432), യുകെ- 2,98,681 (45,738)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments