HomeNewsShortസംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; പാലക്കാട്ടും കാസർകോട്ടും മരിച്ചത് സ്ത്രീകൾ

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; പാലക്കാട്ടും കാസർകോട്ടും മരിച്ചത് സ്ത്രീകൾ

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി. പാലക്കാട്ടും കാസർകോട്ടും രണ്ട് സ്ത്രീകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40), കാസർകോട് പടന്നക്കാട് സ്വദേശി നബീസ (75) എന്നിവരാണ് മരിച്ചത്. രണ്ട് പേരും പ്രമേഹരോഗികളായിരുന്നു. കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്നാണ് പടന്നക്കാട് നിന്ന് നബീസയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുവരുന്നത്. ഇവർക്ക് പ്രമേഹരോഗവുമുണ്ടായിരുന്നു. തുടർന്ന് ഇവർക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് ഇവരെ മാറ്റുകയായിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി മൂന്നാഴ്ച മുമ്പാണ് തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് പാലക്കാട്ടെത്തിയത്. മകന്‍റെ ഒപ്പം ബൈക്കിലാണ് അഞ്ജലി വന്നത്. ഇവർക്കും കടുത്ത പ്രമേഹരോഗം ഉണ്ടായിരുന്നു. നിരീക്ഷണകാലാവധി പൂർത്തിയാക്കിയ ആളാണ് അഞ്ജലി എന്നതാണ് ഏറ്റവും ഗൗരവതരമായ കാര്യം. 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ശേഷമാണ് ഇവരുടെ ആരോഗ്യനില മോശമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments