കേരളത്തിൽ ഇന്ന് 3 കൊവിഡ് മരണം കൂടി; മരണങ്ങൾ മലപ്പുറത്തും കാസർഗോഡും തൃശൂരും

60
Corpse

സംസ്ഥാനത്ത് ഇന്ന് 3 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറത്ത് തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദറാണ് മരിച്ചത്. 71 വയസായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. പ്രമേഹ രോഗിയായിരുന്നു. ഈ മാസം 19നാണ് അബ്ദുൾ ഖാദറിന് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇരുപത്തൊന്നിന് വെന്റിലേറ്ററിലേക്ക് മാറ്റി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കാസർകോട് ജില്ലയിൽ കുമ്പള ആര്യാക്കടവിൽ അബ്ദുൾ റഹ്മാനാണ് മരിച്ചത്. 70 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.

ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളൻ വീട്ടിൽ വർഗ്ഗീസ് പള്ളൻ റിട്ട. കെഎസ്ഇ ജീവനക്കാരനായിരുന്നു. ഇയാളെ ജൂലൈ 18 നാണ് കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന വർഗ്ഗീസ് രാവിലെയാണ് മരിച്ചത്.